ദമാം മീഡിയ ഫോറത്തിനു പുതിയ ഭാരവാഹികള്‍
Monday, June 1, 2015 6:37 AM IST
ദമാം: മലയാള മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ദമാം മീഡിയ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി പി.ടി. അലവി (പ്രസിഡന്റ്, ജീവന്‍ ടിവി), ഹബീബ് ഏലംകുളം (വൈസ് പ്രസിഡന്റ്, മലയാളം ന്യൂസ്), സാജിദ് ആറാട്ടുപുഴ (ജനറല്‍ സെക്രട്ടറി) അനില്‍ കുറിച്ചിമുട്ടം (ജോയിന്‍ സെക്രട്ടറി), സുബൈര്‍ ഉദിനൂര്‍ ഏഷ്യാനെറ്റ് റേഡിയോ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

അല്‍ഖോബാര്‍ ക്ളാസിക് റസ്ററന്റില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ പി.ടി. അലവി അധ്യക്ഷനായിരുന്നു. മുജീബ് കളത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും, എം.എം. നയിം സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി.പി. ഫസല്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി. കഴിഞ്ഞ വവര്‍ഷങ്ങളില്‍ പ്രസ് മീറ്റുകളില്‍ നിന്നു സ്വരൂപിച്ച പണം ഉപയോഗിച്ച് റീജണല്‍ കാന്‍സര്‍ സെന്ററിന് ഒരു ലക്ഷം രൂപ സഹായം എത്തിക്കുകയും കാസര്‍ഗോഡ് എന്‍ഡോ സല്‍ഫാന്‍ ഇരയായ ഒരു കുടുംബത്തിനു വീട് നിര്‍മിച്ചു നല്‍കാനും മീഡിയ ഫോറത്തിനു കഴിഞ്ഞു. എഴുത്തുകാരിയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ ഷീബ അമീറിന്റെ നേതൃത്വത്തില്‍ കാന്‍സര്‍ രോഗികളുടെ പരിചരണമേറ്റെടുത്ത തൃശൂരിലെ സൊളൈസ് എന്ന സ്ഥാപനത്തിനു ഒരു ലക്ഷം രൂപ നല്‍കാനും തീരുമാനിച്ചു.