റിയാദില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
Monday, June 1, 2015 5:43 AM IST
റിയാദ്: കൊല്ലം ചവറ പന്‍മന പുത്തന്‍ചന്ത നെടുനല വീട്ടില്‍ പങ്കജാക്ഷന്‍ പിള്ള (58) താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു.

റിയാദില്‍നിന്ന് 245 കിലോമീറ്റര്‍ അകലെ ഹരീഖില്‍ 30 വര്‍ഷമായി ഓട്ടോ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ മധുശ്രീ. ഏക മകള്‍ കീര്‍ത്തി. മൃതദേഹം ഹരീഖ് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ സംസ്കരിക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍