അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനു സഹപ്രവര്‍ത്തകര്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി
Monday, June 1, 2015 5:43 AM IST
ഡിട്രോയിറ്റ്: കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഔദ്യോഗിക ജീവിതം നയിച്ചു വന്നിരുന്ന ഡിട്രോയ്റ്റ് ഈസ്റ് ഹെല്‍ത്ത് സര്‍വീസസില്‍നിന്നു വിരമിക്കുന്ന അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനു സഹപ്രവര്‍ത്തകര്‍ ഊഷ്മളമായ യാത്രയയപ്പുനല്‍കി.

മേയ് 27നു ഡിട്രോയിറ്റ് ഹെല്‍ത്ത് സര്‍വീസസിലെ ബോര്‍ഡ് റൂമില്‍ സഹപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച യാത്രയയപ്പുചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു. പ്രസിഡന്റും സിഇഒയുമായ ഡോ. ഫാറോ അബ്ദുളിന്റെ മികച്ച സേവനത്തെക്കുറിച്ചും, അര്‍പ്പണമനോഭാവത്തെക്കുറിച്ചും സംസാരിച്ചു.

ക്ളിനിക്കല്‍ ഡയറക്ടര്‍ വിര്‍ജില്‍ വില്യംസ് കൃത്യനിര്‍വഹണത്തെക്കുറിച്ചും ജോലിയിലുള്ള ശുഷ്ക്കാന്തിയെക്കുറിച്ചും ആത്മാര്‍ഥതയെക്കുറിച്ചും സംസാരിച്ചു.

ഡിടോയിറ്റ് ഹെല്‍ത്ത് ഈസ്റ് ഹെല്‍ത്ത് സര്‍വീസസിലെ തന്റെ ഔദ്യോഗിക ജീവിതം തന്റെ ജീവിതത്തിലെതന്നെ ഒരു നാഴികക്കല്ലാണെന്നും, തനിക്കു നല്‍കിയ പിന്തുണകള്‍ക്കും സഹകരണത്തിനും എല്ലാവര്‍ക്കും നന്ദി പറയുന്നതിനോടൊപ്പം ഈ സ്ഥാപനത്തിലെ തന്റെ ഔദ്യോഗികജീവിതം എന്നെന്നും കൃതജ്ഞതയോടെ ഓര്‍ക്കുമെന്നും അബ്ദുള്‍ തന്റെ നന്ദിപ്രകടനത്തില്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ