വിജി നായര്‍ മിഡ്വെസ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്
Monday, June 1, 2015 5:41 AM IST
ഷിക്കാഗോ: മിഡ്വെസ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ 2015-17 വര്‍ഷത്തേക്കുള്ള പ്രസിഡന്റായി വിജി എസ്. നായരെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.

മൌണ്ട് പ്രോസ്പെക്ടസിലുള്ള കണ്‍ട്രി ഇന്നില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തിലാണു തെരഞ്ഞെടുപ്പു നടന്നത്. പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗരേദോയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി റോയി നെടുംചിറ കഴിഞ്ഞ രണ്ടുവര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ സ്റീഫന്‍ കിഴക്കേക്കുറ്റ് രണ്ടുവര്‍ഷത്തെ വരവുചെലവു കണക്കുകളും അവതരിപ്പിച്ചു.

മറ്റു ഭാരവാഹികളായി അരവിന്ദ് പിള്ള (ചെയര്‍മാന്‍), ജോണ്‍ പാട്ടപ്പതി (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ചെറിയാന്‍ ജേക്കബ് (വൈസ് പ്രസിഡന്റ്), ഏബ്രഹാം വര്‍ഗീസ് (സെക്രട്ടറി), സജു നായര്‍ (ട്രഷറര്‍), അജി പിള്ള, റോയി നെടുംചിറ, പ്രസാദ് പിള്ള, സ്റീഫന്‍ കിഴക്കേക്കുറ്റ്, പ്രസാദ് ബാലചന്ദ്രന്‍, സുരേഷ് ബാലചന്ദ്രന്‍ തുടങ്ങിയവരെ ബോര്‍ഡ് മെമ്പര്‍മാരായും തെരഞ്ഞെടുത്തു. ട്രസ്റി ബോര്‍ഡ് ചെയര്‍മാനായി പീറ്റര്‍ കുളങ്ങര, മെമ്പര്‍മാരായി വര്‍ഗീസ് പാലമലയില്‍, സതീശന്‍ നായര്‍, ബേസല്‍ പെരേര, ഹെറാള്‍ഡ് ഫിഗരേദോ എന്നിവരേയും തെരഞ്ഞെടുത്തു.

ഇലക്ഷന്‍ കമ്മീഷണര്‍മാരായി വര്‍ഗീസ് പാലമലയില്‍, പീറ്റര്‍ കുളങ്ങര, ബേസല്‍ പെരേര എന്നിവര്‍ പ്രവര്‍ത്തിച്ചു. സമ്മേളനനാന്തരം സെക്രട്ടറി അബ്രഹാം വര്‍ഗീസ് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം