ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി ധ്യാനം ഓഗസ്റ് 21, 22,23 തീയതികളില്‍
Monday, June 1, 2015 5:41 AM IST
ന്യൂജേഴ്സി: അഭിഷേകാഗ്നി ധ്യാനം നയിക്കുന്നതിന് അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ ന്യൂജേഴ്സിയില്‍ എത്തുന്നു. ഓഗസ്റ് 21, 22, 23 ( വെള്ളി, ശനി, ഞായര്‍) തിയതികളില്‍ ന്യൂജേഴ്സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍വച്ചാണു ധ്യാനം നടത്തപ്പെടുന്നത്.

ജപമാലയോടെ ആരംഭിക്കുന്ന മൂന്നു ദിവസത്തെ ധ്യാനത്തില്‍, ദിവ്യബലി, കുമ്പസാരം, അന്ധകാര ദുഷ്ടാരൂപികളെ ദൂരെയകറ്റുന്ന ശക്തമായ വിടുതല്‍ശുശ്രൂഷ, വചനസൌഖ്യ ശുശ്രൂഷ, ദിവ്യ കാരുണ്യാരാധന എന്നിവ ഉണ്ടായിരിക്കും.

വെള്ളിയാഴ്ച വൈകുന്നേരം നാലിനു ആരംഭിക്കുന്ന അഭിഷേകാഗ്നി ധ്യാനശുശ്രൂഷ രാത്രി ഒമ്പത് മണി വരെയും ശനിയാഴ്ച രാവിലെ ഒമ്പതിന് ആരംഭിച്ച് വൈകുന്നേരം അഞ്ചുവരെയും അവസാനത്തെ ദിവസമായ ഞായറാഴ്ച രാവിലെ ഒമ്പതിന് ആരംഭിച്ച് വൈകുന്നേരം അഞ്ചോടെ മൂന്നുദിവസത്തെ ധ്യാന ശുശ്രൂഷകള്‍ക്കു സമാപനം കുറിക്കും.

വിദൂര സ്ഥലങ്ങളില്‍നിന്നു ഗ്രൂപ്പായി ധ്യാനത്തില്‍ പങ്കെടുക്കുന്നതിനെത്തുന്നവരുടെ ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനു പ്രത്യേക സൌകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. രജിസ്ട്രേഷനും, കൂടുതല്‍ വിവരങ്ങള്‍ക്കും താഴെ പറയുന്നവരുമായി ബന്ധപ്പെടുക. ഫാ. തോമസ് കടുകപ്പിള്ളില്‍ (വികാരി) 9088379484, മാത്യു കൈരന്‍ (908) 6420685, ജയിംസ് കൊക്കാട് (973) 9000858, ജോജു ഫിലിപ്പ് (516) 3051767, ജോളി താടിക്കാരന്‍ (908) 5102219, കുഞ്ഞമ്മ ഫ്രാന്‍സിസ് (732) 8296032., തോമസ് ചെറിയാന്‍ പടവില്‍ (ട്രസ്റി ) 9089061709, ടോം പെരുമ്പായില്‍ (ട്രസ്റി) 6463263708, മിനേഷ് ജോസഫ് (ട്രസ്റി ) 2019789828, മേരീദാസന്‍ തോമസ് (ട്രസ്റി) 2019126451 വെബ്: ംംം.വീാെേേമ്യൃീിഷ.ീൃഴ സെബാസ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം