ആത്മീയ നിറവില്‍ ശാലോം ഫെസ്റിവലിനു ഉജ്വല തുടക്കം
Saturday, May 30, 2015 6:12 AM IST
ഹൂസ്റണ്‍: അമരിക്കയില്‍ അഞ്ചു സ്ഥലങ്ങളില്‍ ആറു വേദികളിലായി നടക്കുന്ന 'ശാലോം ഫെസ്റിവല്‍ 2015' നു ഹൂസ്റണില്‍ ഉജ്വല തുടക്കം.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റിവലിനു മേയ് 29നു (വെള്ളി) വൈകുന്നേരം ഹൂസ്റണ്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയത്തിലാണ് തുടക്കം കുറിച്ചത്. അനേക വിശ്വാസികള്‍ പങ്കെടുത്ത ഫെസ്റ് ആത്മീയ നിറവിന്റെ വേദിയായി. ഞായാറാഴ്ച സമാപിക്കും.

അമേരിക്കന്‍ മലയാളികളുടെ ആത്മീയജീവിതത്തിനു പുത്തനുണര്‍വും അഭിഷേകവുമാണ് ശാലോം ഫെസ്റിവല്‍ വര്‍ഷങ്ങളായി പകര്‍ന്നു നല്‍കുന്നത്.

ജൂണ്‍ അഞ്ചു മുതല്‍ ഏഴു വരെ ന്യൂജേഴ്സി (സെന്റ് ജോര്‍ജ് സീറോ മലബാര്‍ കാത്തലിക് ദേവാലയം), ജൂണ്‍ 12 മുതല്‍ 14 വരെ സാന്‍ ഫ്രാന്‍സിസ്കോ (സെന്റ് മേരീസ് ക്നാനായ ദേവാലയം), ജൂണ്‍ 19 മുതല്‍ 21 വരെ ഓര്‍ലാന്‍ഡോ (റിസറക്ഷന്‍ കാത്തലിക് ദേവാലയം), ജൂണ്‍ 26 മുതല്‍ 28 വരെ ഡാളസ് (ക്രൈസ്റ് ദി കിംഗ് ക്നാനായ കാത്തലിക് ദേവാലയം), ജൂലൈ മൂന്നു മുതല്‍ അഞ്ചു വരെ ഹൂസ്റണ്‍ (സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ദേവാലയം) എന്നീ ആറു വേദികളിലായാണ് ഈ വര്‍ഷത്തെ ശാലോം ഫെസ്റിവലുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഫെസ്റിവലിന്റെ ആപ്തവാക്യമായി തെരഞ്ഞെടുത്തിരിക്കുന്നത് 'ഇതാ, ഞാന്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു' (ഏശയ്യ 65:17) എന്ന ദൈവവചനമാണ്.

യൂറോപ്പിലും അമേരിക്കയിലും മറ്റു രാജ്യങ്ങളിലുമായി ശക്തമായ ദൈവവചനശുശ്രൂഷകള്‍ നയിക്കുന്ന ശാലോമിന്റെ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. റോയി പാലാട്ടി, അമേരിക്കയിലും മറ്റു രാജ്യങ്ങളിലും അത്ഭുതകരമായ അഭിഷേകത്താല്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഡോ. ജോണ്‍ ഡി, ദൈവം വരദാനങ്ങളാല്‍ അത്ഭുതകരമായി അനുഗ്രഹിച്ചിരിക്കുന്ന ബ്രദര്‍ റെജി കൊട്ടാരം എന്നിവരാണ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ശാലോം ടീമംഗം സിബി തോമസാണ് മ്യൂസിക് മിനിസ്ട്രി നയിക്കുക.

വിശദവിവരങ്ങള്‍ക്ക് ംംം.വെമഹീാീൃംഹറ.ീൃഴ/ളലശ്െേമഹ/

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍