അമേരിക്കന്‍ എക്സ്പ്രസ് പ്രസിഡന്റ് ഗില്ലിഗണ്‍ നിര്യാതനായി
Saturday, May 30, 2015 6:10 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ എക്സ്പ്രസ് പ്രസിഡന്റ് എഡ് ഗില്ലിഗണ്‍ ടോക്യോയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുളള യാത്രാമധ്യ വിമാനത്തില്‍ വെളളിയാഴ്ച നിര്യാതനായി. അമ്പത്തിയഞ്ച് വയസായിരുന്നു.

ബിസിനസ് ആവശ്യവുമായി ടോക്യോയിലേക്കു പോയി മടങ്ങി വരുന്നതിനിടയിലാണ് അമേരിക്കയിലെ പ്രധാന ക്രെഡിറ്റ് കാര്‍ഡ് കമ്പനിയായ അമേരിക്കന്‍ എക്സ്പ്രസ് പ്രസിഡന്റ് മരണമടഞ്ഞത്. വിമാനം അടിയന്തരമായി ഇറക്കി ഗില്ലിഗന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. മരണ കാരണം വ്യക്തമല്ല.

മുപ്പത്തഞ്ചാം വയസില്‍ അമേരിക്കന്‍ എക്സപ്രസില്‍ ഉദ്യോഗം സ്വീകരിച്ച ഗില്ലിഗണ്‍ 2007 ല്‍ കമ്പനിയുടെ വൈസ് ചെയര്‍മാന്‍ പദവിയില്‍ എത്തിയിരുന്നു.

അമേരിക്കന്‍ എക്സ് പ്രസിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ച ഗില്ലിഗണ്‍ ജീവനക്കാരുടെ ക്ഷേമത്തില്‍ അതീവ തത്പരനായിരുന്നുവെന്ന് കമ്പനി സിഇഒ കെന്‍ ചെനല്‍ട്ടി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഭാര്യ: കേറ്റി. മക്കള്‍: മെഗന്‍, കെവിന്‍, ഷെയ്ന്‍.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍