അജിത്ത് കുമാര്‍ പവന്‍ ന്യൂജേഴ്സിയില്‍ നിര്യാതനായി
Saturday, May 30, 2015 6:08 AM IST
വുര്‍ഹീസ് (ന്യൂജേഴ്സി): കൊല്ലം പാവുമ്പ അജിത്ത് ഭവനത്തില്‍ പരേതനായ ദിവാകരന്‍ പിള്ളയുടെയും ഇന്ദിരാമ്മയുടെയും മകനും കോഗ് നൈസന്റ് ടെക്നോളജി സൊലൂഷന്‍സില്‍ ഐടി പ്രഫഷണലുമായ അജിത് പവന്‍ (അജിത്ത് കുമാര്‍ ദിവാകരന്‍ പിള്ള- 32) നിര്യാതനായി. സംസ്കാരം പിന്നീട് നാട്ടില്‍.

ഭാര്യ: ശരണ്യ പന്തളം ഉളവക്കാട് സ്വദേശി. മകള്‍: ആദിശ്രീ. സഹോദരന്‍: രജിത്ത് കുമാര്‍.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം