തൃശൂര്‍ ജില്ലാ സൌഹൃദവേദി കുടുംബ സംഗമവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു
Saturday, May 30, 2015 6:08 AM IST
റിയാദ്: തൃശൂര്‍ ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ തൃശൂര്‍ ജില്ലാ സൌഹൃദവേദി റിയാദ് ചാപ്റ്ററിന്റെ പതിനൊന്നാമത് കുടുംബസംഗമം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

സുല്‍ത്താന ഇസ്തിരാഹയില്‍ നടന്ന രാവിലെ മുതല്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് ഗീതാ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഗാര്‍ഡ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരായ ഡോ. രാജു വര്‍ഗീസും ഓമന രാജുവും ക്യാമ്പിനു നേതൃത്വം നല്‍കി. ലിനി ലോറന്‍സ്, റിഷ, നൈനി എന്നീ നഴ്സുമാരും സഹായത്തിനുണ്ടായിരുന്നു. ഇതോടനുബന്ധിച്ച് ആരോഗ്യ ബോധവത്കരണ ക്ളാസും നടന്നു.

വൈകുന്നേരം നടന്ന സാംസ്കാരിക പരിപാടിയില്‍ തൃശൂരിന്റെ പൈതൃകം വിളിച്ചോതുന്ന നിരവധി പരിപാടികള്‍ നടന്നു. സന്തോഷ് രാമകൃഷ്ണന്റെ ആമുഖത്തോടെ ആരംഭിച്ച പരിപാടി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പ്രസിഡന്റ് ജോണ്‍ റാല്‍ഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റിപ്പോര്‍ട്ട്അവതരിപ്പിച്ചു. മാള മൊഹിയുദ്ദീന്‍ സ്വാഗതവും ലോറന്‍സ് നന്ദിയും പറഞ്ഞു.

ശങ്കര്‍, നിരഞ്ജന, ലെന ലോറന്‍സ്, അഭിനന്ദ, ശീതള്‍, വിസ്മയ, ഫര്‍ഹാന, ഫര്‍സാന, അഭിനീത്, കീര്‍ത്തന തുടങ്ങിയ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഗിരിജന്‍ നായര്‍ അവതാരകനായിരുന്നു. ധനഞ്ജയ് കുമാര്‍, മുരളി തയ്യല്‍, ബഷീര്‍, ശങ്കര അയ്യര്‍, യഹിയ, റോഷ് ദാസ്, ജോഷി, സോളമന്‍, സന്തോഷ്, അഷ്റഫ്, ശിവദാസന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍