നവയുഗം കുടുംബവേദി കുടുംബസംഗമം സംഘടിപ്പിച്ചു
Saturday, May 30, 2015 6:06 AM IST
ദമാം: ലോക കുടുംബദിനത്തോടനുബന്ധിച്ച് നവയുഗം കുടുംബവേദി കുടുംബസംഗമം സംഘടിപ്പിച്ചു.

കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും സ്നേഹത്തിന്റെ വര്‍ണപൊലിമയില്‍ കുടുംബം ഒരുമയുടെയും സൌഹൃദത്തിന്റെയും ഒരു പുതിയ കുടുംബാന്തരീക്ഷം ഉണ്ടാക്കുക എന്ന സന്ദേശവുമായിട്ടാണ് നവയുഗം കുടുബവേദി കുടുംബ സംഗമം സംഘടിപ്പിച്ചത്.

ഗോപിക സുനിലിന്റെ സ്വാഗത ഗാനത്തോടെ കലാപരിപാടികള്‍ക്കു തുടക്കം കുറിച്ചു. രേവതിസന്തോഷ്, അശ്വതി സന്തോഷ്, നീന മാര്‍ട്ടിന്‍, നീനു മാര്‍ട്ടിന്‍ എന്നിവര്‍ സംഘനൃത്തം അവതരിപ്പിച്ചു. ലിയ വര്‍ഗീസ്,ആന്‍മേരിറോയ്,ഗോകുല്‍ ഗുണശീലന്‍ എന്നിവര്‍ ഏകാംഗനൃത്തം അവതരിപ്പിച്ചു. ഷാജി മതിലകം, മോഹന്‍ദാസ്, ഷീബരാജന്‍, ഐശ്വര്യരാജന്‍, സുജാത ഗുണശീലന്‍ എന്നിവര്‍ ഗാനം ആലപിച്ചു. എ.കെ. നഹാസ് കവിത ചൊല്ലി. ദമ്പതികള്‍ക്കായി ഒരുകുടക്കീഴില്‍, മനപ്പൊരുത്തം, ബലൂണ ബലൂണ തുടങ്ങിയ രസകരമായ മത്സരങ്ങള്‍ നടത്തി. റജിലാല്‍ പട്ടത്താനം അവതാരകനായിരുന്നു. പ്രസിഡന്റ് ഉണ്ണി പൂച്ചെടിയില്‍, കുടുംബവേദി കണ്‍വീനര്‍ ലീന ഉണ്ണികൃഷ്ണന്‍, നവയുഗം ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാജി മതിലകം, ജോ. കണ്‍വീനര്‍മാരായ സുജ റോയ്, ഖദീജ ഹബീബ്, മുഹമ്മദ് ഹനീഫ, മിട്ടു എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം