ഡോ. ജോര്‍ജ് ഫിലിപ്പ് എഴുതിയ വൈദ്യശാസ്ത്ര ഗ്രന്ഥം 'നവജീവനം' ന്യൂയോര്‍ക്കില്‍ പ്രകാശനം ചെയ്തു
Saturday, May 30, 2015 2:46 AM IST
ന്യൂയോര്‍ക്ക്: ഫ്ളഷിംഗിലുള്ള ഫ്രാങ്ക്ലിന്‍ സെന്റര്‍ ഫോര്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ് നേഴ്സിംഗിന്റെ റെസ്പിരേറ്ററി കെയര്‍ വിഭാഗം ഡയറക്ടര്‍ ഡോ. ജോര്‍ജ് ഫിലിപ്പ് എഴുതിയ 'നവജീവനം'എന്ന വൈദ്യശാസ്ത്ര ഗ്രന്ഥം മേയ് 24-നു ന്യൂയോര്‍ക്ക് പോര്‍ട്ട്ചെസ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ചു നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറി ഫാ. എം കെ കുര്യാക്കോസും റവ ഡോ. ജോര്‍ജ് കോശിയും ചേര്‍ന്ന് കൊച്ചുമ്മന്‍ ജേക്കബിനു നല്‍കി പ്രകാശനം ചെയ്തു. ദീര്‍ഘകാല രോഗങ്ങള്‍ നേരിടുന്നവരെ വര്‍ഷങ്ങളായി ചികില്‍സിക്കുകയും പരിചരിക്കുകയും ചെയ്യുന്ന വ്യക്തിയെന്നനിലയില്‍ കണ്െടത്തിയ സുപ്രധാന വിവരങ്ങള്‍ മെഡിക്കല്‍ പ്രൊഫഷണലുകളുമായും രോഗികളുമായും പൊതുജനങ്ങളുമായും പങ്കുവെയ്ക്കുകയാണ് ഡോ. ജോര്‍ജ് ഫിലിപ്പ് പുസ്തകത്തിലൂടെ.

ടറന്‍സണ്‍ തോമസ്, ജോണ്‍ സി വര്‍ഗീസ്, ഷൈലാ ഫിലിപ്പ് ജോര്‍ജ്, എം വി ഏബ്രഹാം, മാത്തുക്കുട്ടി ജേക്കബ്, ജോണ്‍ ജേക്കബ് തുടങ്ങിയവരും പ്രകാശനചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍