സാന്റാ അന്നാ സീറോ മലബാര്‍ പള്ളിയില്‍ മതബോധന സ്കൂള്‍ വാര്‍ഷികാഘോഷം
Saturday, May 30, 2015 2:46 AM IST
ലോസ്ആഞ്ചലസ്: സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ മതബോധന സ്കൂള്‍ വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ഞായറാഴ്ച രാവിലെയുള്ള ദിവ്യബലിക്കുശേഷം ഫൊറോനാ വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി ഓരോ ക്ളാസിലും പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിയ കുട്ടികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. തുടര്‍ന്ന് നടന്ന മതബോധന പരിശീലന ക്ളാസില്‍ നൂറുശതമാനം ഹാജര്‍ നിലനിര്‍ത്തിയ കുട്ടികള്‍ക്കുള്ള ട്രോഫികളും, കലാപരിപാടികളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങളും നല്‍കി ആദരിക്കുകയുണ്ടായി.

വിശിഷ്ട സേവനത്തിനുള്ള അവാര്‍ഡുകള്‍ ടീച്ചര്‍മാര്‍ക്കും, വിവിധ പ്രവര്‍ത്തനങ്ങളില്‍ സ്കൂളിനെ സഹായിച്ചവര്‍ക്കുള്ള അവാര്‍ഡുകളും ഇമ്മാനുവേലച്ചന്‍ നല്‍കുകയുണ്ടായി. മതബോധന സ്കൂള്‍ പ്രിന്‍സിപ്പല്‍ ടോമി പുല്ലാപ്പള്ളിയുടെ സേവനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും ഇമ്മാനുവേലച്ചന്‍ ഓര്‍മ്മിപ്പിച്ചു.

വിശ്വാസ സത്യങ്ങളില്‍ അധിഷ്ഠിതമായ പാട്ടുകളും നൃത്തങ്ങളും നിറഞ്ഞതായിരുന്നു കലാപരിപാടികള്‍. ബെറ്റ്സി ജോണ്‍ പരിശീലിപ്പിച്ച്, മതബോധന സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച 'ഓര്‍ക്കസ്ട്ര' ഇടവകയ്ക്കു പുതുമ നിറഞ്ഞതായിരുന്നു. വിവിധ ഇനങ്ങളിലുള്ള നൃത്തങ്ങള്‍ക്കു കുട്ടികളെ തയാറാക്കിയത് പ്രസീദ രാജേഷ് ആയിരുന്നു.

നിക്കോള്‍ ഗോഡ്ഫ്രെ സ്വാഗതം ആശംസിച്ചു. പ്രിന്‍സിപ്പല്‍ ടോമി പുല്ലാപ്പള്ളില്‍, ടീച്ചര്‍മാരുടേയും മാതാപിതാക്കളുടേയും, ഇടവകാംഗങ്ങളുടേയും നിര്‍ലോഭമായ സഹകരണങ്ങള്‍ക്ക് നന്ദി പറഞ്ഞു. അധ്യാപകരായ ഫ്രാന്‍സീസ് തോമസ്, രാജു ഏബ്രഹാം, ബിജി ബാബു, ഏഞ്ചല്‍ ആനന്ദ്, മിനി രാജു എന്നിവര്‍ സമ്മാനദാന ചടങ്ങിനു നേതൃത്വം നല്‍കി.

കൈക്കാരന്മാരായ ബിജു ആലുംമൂട്ടില്‍, ബൈജു വിതയത്തില്‍, സാക്രിസ്റീന്‍ ജോവി തുണ്ടിയില്‍, ബാബു ജോസ് എന്നിവരോടൊപ്പം ഇടവകാംഗങ്ങളും ഒന്നായി വാര്‍ഷികാഘോഷങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ജോസുകുട്ടി പാമ്പാടി കേറ്ററിംഗിന്റെ വിഭവസമൃദ്ധമായ സ്നേഹവിരുന്നുണ്ടായിരുന്നു. ജെയ്സണ്‍ ജേക്കബ് ദൃശ്യങ്ങള്‍ പകര്‍ത്തി. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം