ഷാര്‍ലെറ്റ്സ് വില്‍ മലയാളി അസോസിയേഷന്‍ 'പൊതിച്ചേര്‍ സംഗമം' സംഘടിപ്പിച്ചു
Saturday, May 30, 2015 2:45 AM IST
വിര്‍ജീനിയ: ഷാര്‍ലെറ്റ്സ് വില്‍ മലയാളി അസോസിയേഷന്‍ പൊതിച്ചേര്‍ സംഗമം സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയില്‍ ഏകദേശം നാല്‍പ്പതോളം പേര്‍ പങ്കെടുത്തു.

വിര്‍ജീനിയയിലുള്ള മനോഹരമായ ഷെറണ്േടാ തടാകത്തിന്റെ തീരത്ത് വച്ചു മേയ് 16-നായിരുന്നു ഈ കൂടിവരവ്. നാടന്‍ രീതിയില്‍ വാഴയിലയില്‍ പൊതിഞ്ഞുകൊണ്ടുവന്ന പൊതികളില്‍ തേങ്ങാചമ്മന്തി മുതല്‍ വിവിധങ്ങളായ പത്തിലധികം നാടന്‍ കറികള്‍ ഉണ്ടായിരുന്നു. ഈ സംഗമം എല്ലാവരേയും അവരുടെ സ്കൂള്‍ ദിനങ്ങളുടെ ഓര്‍മ്മകളിലേക്കും അവരവരുടെ അമ്മമാരുടെ കൈപുണ്യത്തിന്റെ മഹിമയിലേക്കും കൂട്ടിക്കൊണ്ടുപോയി.

ഭക്ഷണത്തിനുശേഷം പൊതുയോഗവും 'കുടുംബ ബന്ധത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറും നടന്നു. ബാബു സൈമണ്‍, ജോയ് ലിയോ എന്നിവര്‍ പ്രസംഗിച്ചു. ചൂണ്ടയിടല്‍ മത്സരം, നീന്തല്‍, ചെറുതോണി തുഴച്ചില്‍ എന്നിവ കുട്ടികള്‍ക്ക് ആനന്ദപ്രദമായിരുന്നു. ബിജു വര്‍ഗീസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം