ബിനോയി ചാക്കോ ഓസ്ട്രേലിയയില്‍
Friday, May 29, 2015 5:21 AM IST
മെല്‍ബണ്‍: പ്രശസ്ത ക്രിസ്തീയ പിന്നണി ഗായകന്‍ ബിനോയി ചാക്കോ ആദ്യമായി ഓസ്ട്രേലിയയില്‍ സംഗീത പരിപാടിക്ക് എത്തുന്നു. മെല്‍ബണിലെ പ്രശസ്ത ക്രിസ്തീയ സംഗീത ട്രൂപ്പായ 'ഹാര്‍പ്സ് ബീറ്റ്സി'ന്റെ ക്ഷണപ്രകാരമാണു സംഗീത സായാഹ്നത്തിനായി ബിനോയി ചാക്കോ മെല്‍ബണില്‍ എത്തുന്നത്. ജൂണ്‍ ആറാം തിയതി ശനിയാഴ്ച വൈകുന്നേരം 6.30നു മെല്‍ബണിലെ ഫ്രാങ്ക്സ്റണിലെ സീഫോര്‍ഡ് ഗേറ്റ് വേ പെര്‍ഫോമിംഗ് ആര്‍ട് സെന്റില്‍ ആണു ഹാര്‍പസ് ബീറ്റ്സിന്റെ സംഗീത സായാഹ്നത്തില്‍ ബിനോയി ചാക്കോയുടെ സ്പെഷല്‍ പെര്‍ഫോമന്‍സ് ഉണ്ടാവുക. ക്രിസ്തീയ സംഗീത രംഗത്ത് തനതായ വ്യക്തിത്വം കാത്തുസൂക്ഷിച്ചുകൊണ്ടു നിരവധി സിഡികളുടെയും ആല്‍ബങ്ങളിലൂടെയും തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണു ബിനോയി ചാക്കോ.

ആദ്യ കാലങ്ങളില്‍ റേഡിയോ പരസ്യങ്ങളിലൂടെ നല്ല ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റായും തുടര്‍ന്ന് ക്രിസ്തീയസംഗീത കാസറ്റുകളിലൂടെയും ആണ് ഈ രംഗത്ത് ബിനോയി ചാക്കോ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പ്രശസ്തരായ നിരവധി സംഗീതസംവിധായകരുടെ കൂടെ നൂറു കണക്കിനു സിഡികളിലും ആല്‍ബങ്ങളിലും ബിനോയി ചാക്കോ ഇതിനോടകം തന്റെ സ്വരമാധുരി അനുവാചകര്‍ക്കു പകര്‍ന്ന് കൊടുത്തിട്ടുണ്ട്. യുഎസ്എ ഉള്‍പ്പെടെ മിക്ക രാജ്യങ്ങളിലും ബിനോയി ചാക്കോ ഇതിനോടകം നിരവധി സ്റേജുകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മെല്‍ബണിലെ ബിനോയി ചാക്കോയുടെ സംഗീത പരിപാടികള്‍ കോ-ഓര്‍ഡിനേറ്റ് ചെയ്യുന്നത് ഷിബു എബ്രഹാം, പ്രസാദ് ഫിലിപ്പ് എന്നിവരാണ്.

സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ 042 373 4448, 043 174 2201, 043 167 4950 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്നു കോ-ഓര്‍ഡിനേറ്റര്‍മാരായ ഷിബു ഏബ്രഹാം, പ്രസാദ് ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍