സമസ്ത പൊതുപരീക്ഷ മേയ് 30 മുതല്‍
Friday, May 29, 2015 5:19 AM IST
മനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്റസാ വിദ്യാര്‍ഥികളുടെ പൊതുപരീക്ഷ 2015 മേയ് 30, 31 തീയതികളില്‍ നടക്കും. ബഹ്റൈന്‍ റൈഞ്ചിലെ പരീക്ഷകള്‍ മനാമ, മുഹറഖ്, ഈസ്റ് റഫ, ഹൂറ, ഗുദൈബിയ, ജിദാലി, ഹിദ്ദ്, ഹമദ് ടൌണ്‍ എന്നീ 8 സെന്ററുകളിലായി നടക്കും.

5,7,10,12 എന്നീ പൊതുപരീക്ഷ ക്ളാസുകളിലെ 135 വിദ്യാര്‍ത്ഥികളാണു (അഞ്ചാം ക്ളാസ്:78, എഴാം ക്ളാസ്: 47, പത്താം ക്ളാസ്: 7, പ്ളസ്റു: 3) പരീക്ഷ എഴുതുന്നത്.

പരീക്ഷ സൂപ്പര്‍വൈസര്‍മാരായി ഇബ്രാഹിം ദാരിമി, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ഹാഫിള് ശറഫുദ്ധീന്‍ മൌലവി, സലിം ഫൈസി, സൈദ് മുഹമ്മദ് വഹബി, മന്‍സൂര്‍ ബാഖവി, ഹംസ അന്‍വരി മോളൂര്‍, ഉമര്‍ മുസ്ലിയാര്‍, സാദിഖ് മുസ്ലിയാര്‍ എന്നിവരെയും സൂപ്രണ്ടായി മൂസ മൌലവി വണ്ടൂരിനെയും നിയമിച്ചു.