ഐഐപിഎസിനും നൂറു മേനി
Friday, May 29, 2015 5:19 AM IST
റിയാദ്: ഈ അധ്യയന വര്‍ഷത്തെ പത്താം ക്ളാസ് സിബിഎസ്ഇ പരീക്ഷാഫലം അറിവായപ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച വിജയവുമായി റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ പബ്ളിക് സ്കൂള്‍ (സേവ സ്കൂള്‍) നൂറു മേനി കൊയ്തു. പരീക്ഷയെഴുതിയ 67 വിദ്യാര്‍ഥികളില്‍ 15 പേര്‍ക്കു മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ് ലഭിച്ചു. 67 പേരില്‍ സിബിഎസ്ഇ ബോര്‍ഡ് പരീക്ഷയെഴുതിയത് 53 പേരാണ്. ഇതില്‍ 15 പേര്‍ക്കു സിജിപിഎ ഗ്രേഡ് പത്തില്‍ പത്തും ലഭിച്ചു.

ഇത്തവണ മികച്ച വിജയമുണ്ടാക്കി സ്കൂളിന്റെ അന്തസ്സുയര്‍ത്തിയ മുഴുവന്‍ കുട്ടികളെയും പ്രിന്‍സിപ്പല്‍ കെ.എം. അബ്ദുല്‍ അസീസും മാനേജിംഗ് കമ്മിറ്റിയും പ്രകീര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍