5 കെ സീറോ റണ്‍/ വാക്ക് മേയ് 30നു സോമര്‍സെറ്റില്‍
Friday, May 29, 2015 5:16 AM IST
ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോനാ ഇടവകയുടെ യുവജന വിഭാഗം സംഘടിപ്പിക്കുന്ന ഒന്നാമത് വാര്‍ഷിക 5കെ സീറോ റണ്‍/ വാക്ക് ന്യൂജേഴ്സിയിലെ സോമര്‍സെറ്റിലുള്ള കൊളോണിയല്‍ പാര്‍ക്കില്‍വച്ചു മേയ് 30നു(ശനിയാഴ്ച) രാവിലെ 9 മണി മുതല്‍ നടത്തപ്പെടും. (ഘീരമശീിേ: ഇീഹീിശമഹ ജമൃസ, 156 ങലഹേേലൃ ഞീമറ, ടീാലൃലെ, ചഖ 08873).

ന്യൂജേഴ്സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോനാ ദേവാലയം പുതുതായി നിര്‍മിച്ചുവരുന്ന ദേവാലയത്തിന്റെ തുടര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു പണം സ്വരൂപിക്കുന്നിനാണ് 5കെ റണ്‍ /വാക്ക് ലക്ഷ്യമിടുന്നത്. സെന്റ ്തോമസ് യുവജന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ ഉദ്യമത്തിനു വമ്പിച്ച പ്രതികരണമാണു ലഭിച്ചുകൊണ്ടിരിക്കുന്നത്. അഞ്ഞൂറില്‍പരം ആളുകള്‍ ഇതിനോടകം പേര് രജിസ്റര്‍ ചെയ്തുകഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. ഏകദേശം 600 പേരെയാണു ഈ ഉദ്യമത്തില്‍ പ്രതീക്ഷിക്കുന്നത്. രജിസ്ട്രേഷനു ഫീസ് ഒരാള്‍ക്ക് 30 ഡോളറും, കുട്ടികള്‍ക്ക് 10 ഡോളറും, നാലുപേരടങ്ങുന്ന കുടുംബത്തിന് 100 ഡോളറുമായി നിജപ്പെടുത്തിയിരിക്കുന്നു.

ഇനിയും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു പേര് രജിസ്റര്‍ ചെയ്യുന്നതിനുള്ള സൌകര്യം ഉണ്ടായിരിക്കുന്നതാണ്. അമേരിക്കയിലുള്ള എല്ലാ മലയാളികള്‍ക്കും മലയാളിസംഘടനകള്‍ക്കും ഈ പരിപാടിയില്‍ പങ്കെടുക്കാം. മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ നടത്തപ്പെടും. 5 കെ റണ്‍ /വാക്ക് വിജയികള്‍ക്കു ടി ഷര്‍ട്ടും, വിവിധ സമ്മാനങ്ങളും നല്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. 5കെ റണ്ണില്‍ പങ്കെടുക്കുന്നവര്‍ക്ക് 'ബാര്‍ബിക്യൂ' ഏര്‍പ്പെടുത്തിയിട്ടുണ്െടന്നും സഘാടകര്‍ അറിയിക്കുന്നു.

ഫൊറോനാ ഇടവകയുടെ യുവജന വിഭാഗം മുന്‍കൈ എടുത്തു നടത്തുന്ന ഈ ഉദ്യമത്തിന് കുഞ്ഞുങ്ങളെ വികാരി ഫാ. തോമസ് കടുകപ്പിള്ളില്‍ അഭിനന്ദിച്ചു. ഒന്നാമത് വാര്‍ഷിക 5ഗ സീറോ റണ്‍/വാക്ക്നെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും താഴെ പറയുന്നവരുമായി ബന്ധപ്പെടുക,

ഡാനി ജോസഫ് (908) 9384513, ജിമ്മി ജോസഫ് (908) 7459531, കോളിന്‍ മോര്‍സ് (732) 7894774. വൈശാക് കുര്യന്‍ (732) 4290707, സബ്രീന അലക്സ് (908) 4622277. വെബ്സൈറ്റ്: ണണണ.ടഥഞഛഞഡച.ഛഞഏ സെബാസ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം