മസ്കറ്റില്‍ യാക്കോബായ സഭ കുടുംബസംഗമം മേയ് 29ന്
Thursday, May 28, 2015 8:28 AM IST
മസ്കറ്റ്: ഒമാനിലെ യാക്കോബായ സഭാ വിശ്വാസികളുടെ സംയുക്ത ഒത്തുചേരലിനു മസ്കറ്റ് സെന്റ് മേരീസ് ഇടവക വേദിയാകുന്നു.

മസ്കറ്റ്, സലാല, സോഹാര്‍, നിസ്വ, ദുഃഖം എന്നീ സ്ഥലങ്ങിലുള്ള എല്ലാ യാക്കോബായ സഭാവിശ്വാസികളുടെയും ഒരുമിച്ചുള്ള കുടുംബസംഗമം മേയ് 29ന് (വെള്ളി) വിവിധ പരിപാടികളോടെ നടത്തുന്നു.

മൂന്നിന്മേല്‍ കുര്‍ബാന, പൊതുസമ്മേളനം, വചനശുശ്രൂഷ, ചര്‍ച്ചകള്‍, കലാപരിപാടികള്‍ എന്നിവ കുടുംബസംഗമത്തിന്റെ ഭാഗമായിരിക്കുമെന്ന് വികാരി ഫാ. ഡേവിസ് പി. തങ്കച്ചന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം