കൊളോണില്‍ വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആഘോഷം ജൂണ്‍ നാലിന്
Thursday, May 28, 2015 8:24 AM IST
കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍സമൂഹം വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആഘോഷിക്കുന്നു.

ജൂണ്‍ നാലിനു (വ്യാഴം) രാവിലെ ഒമ്പതിനു കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൌവന്‍ ദേവാലയത്തില്‍ നടക്കുന്ന ദിവ്യബലിയില്‍ ഇന്ത്യന്‍ സമൂഹം പങ്കെടുക്കും. തുടര്‍ന്നു വിശുദ്ധ കുര്‍ബാന എഴുന്നെള്ളിച്ചുകൊണ്ടുള്ള റാസയിലും റൈന്‍ നദിയിലൂടെ നടത്തുന്ന കപ്പല്‍ പ്രദക്ഷിണത്തിലും ഇന്ത്യന്‍ സമൂഹം പങ്കെടുക്കും.

ഇന്ത്യന്‍ പതാകയും പേപ്പല്‍ പതാകയും മുത്തുക്കുടകളും വഹിച്ചു കൊണ്ടായിരിക്കും ഇന്ത്യന്‍സമൂഹം പ്രദക്ഷിണത്തില്‍ പങ്കുചേരുന്നത്. സമാപനാശീര്‍വാദത്തിനുശേഷം മ്യൂള്‍ഹിൈലെ തിരുഹൃദയ ദേവാലയ ഹാളില്‍ ഒരുമിച്ചുകൂടി സൌഹൃദം പങ്കുവയ്ക്കലും സ്നേഹവിരുന്നും ഉണ്ടായിരിയ്ക്കും.

ആഘോഷങ്ങളിലേയ്ക്ക് ഏവരെയും കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ 0221 629868/0178 9353004, ഡേവിസ് വടക്കുംചേരി (കണ്‍വീനര്‍, കോഓര്‍ഡിനേഷന്‍ കമ്മിറ്റി) 0221 5904183.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍