അമേരിക്കന്‍ സെല്‍ഫി മൂന്നാം എപ്പിസോഡ് പ്രവാസി ചാനലില്‍
Thursday, May 28, 2015 8:16 AM IST
ഷിക്കാഗോ: ഷിക്കാഗോയിലെ കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് നവാഗതനായ നിധിന്‍ പടിഞ്ഞാത്ത് അണിയിച്ചൊരുക്കുന്ന അമേരിക്കന്‍ സെല്‍ഫി സിറ്റുവേഷന്‍ കോമഡി മേയ് 31നു (ഞായര്‍) ഒഴിച്ച് 6.30നു (ന്യൂയോര്‍ക്ക് സമയം) പ്രവാസി ചാനലില്‍ പ്രക്ഷേപണം ചെയ്യുന്നു.

ലോകമെമ്പാടുമുള്ള പ്രവാസികളുടെ സ്വീകരണ മുറിയിലെ ഒഴിച്ചു കൂടാനാവാത്ത ദൃശ്യ വിസ്മയമായി കഴിഞ്ഞു പ്രവാസി ചാനലും അതിലെ പ്രവാസികളുടെ ഹൃദയ സ്പന്ദനങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രോഗ്രാമുകളും.

അമേരിക്കന്‍ മലയാളികളുടെ ജീവിതത്തിലെ ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുന്ന അമേരിക്കന്‍ സെല്‍ഫി പയസ് ഒറ്റപ്ളാക്കല്‍, ഷൈനി ജേക്കബ് തുടങ്ങിയ പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമേരിക്കയിലെ ബ്ളോഗിംഗ് സംസ്കാരത്തെ പരാമര്‍ശിക്കുന്ന എപ്പിസോഡില്‍ ജോസ് വെളിയത്തുമാലിലും ഒരു പ്രമുഖ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വിവരങ്ങള്‍ക്ക്: 19083455983.