ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് നഴ്സസ് ദിനം ആഘോഷിച്ചു
Thursday, May 28, 2015 4:14 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ (കചഅ ചഥ) നേതൃത്വത്തില്‍ നഴ്സസ് ദിനാഘോഷങ്ങള്‍ മെയ് ഒമ്പതാം തീയതി ശനിയാഴ്ച രാവിലെ പത്തു മുതല്‍ രണ്ടു വരെ ക്യൂന്‍സിലുള്ള ടേസ്റ് ഓഫ് ഇന്ത്യന്‍ റസ്ററന്റില്‍വച്ച് ആഘോഷിച്ചു. മീറ്റിംഗില്‍ പ്രധാന അതിഥികളായി എത്തിയതു ന്യൂയോര്‍ക്ക് സ്റേറ്റ് അസംബ്ളി വുമണ്‍ മിഷാല്‍ ഷെമെല്‍, നാസാ കൌണ്ടി ലെജിസ്ളേറ്റര്‍ റിച്ചാര്‍ഡ് നിക്കലേലോ, ക്യൂന്‍സ് ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഏലിയാമ്മ ഈപ്പന്‍, നൈനാ പ്രതിനിധി തങ്കമണി അരവിന്ദന്‍, കരുണാ ചാരിറ്റി ന്യൂയോര്‍ക്ക് പ്രസിഡന്റ് ഷീല ശ്രീകുമാര്‍, നാസാ കൌണ്ടി മനുഷ്യാവകാശ കമ്മീഷണര്‍ ജോര്‍ജ് തോമസ്, ലോംഗ് ഐലന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സാബു ലൂക്കോസ് എന്നിവരായിരുന്നു.

രാവിലെ പതിനൊന്നിനു ദീപ്തി നായര്‍ ദേശീയഗാനം ആലപിച്ചുകൊണ്ടു മീറ്റിംഗ് ആരംഭിച്ചു. തുടര്‍ന്ന് വിശിഷ്ടാതിഥികളും, അസോസിയേഷന്‍ ഭാരവാഹികളും ചേര്‍ന്നു ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മേരി ഫിലിപ്പ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ഉഷാ ജോര്‍ജ് ഐനാനിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിശദീകരിച്ചു. അതിഥികള്‍ നഴ്സുമാര്‍ ചെയ്യുന്ന സേവനങ്ങളെ പ്രകീര്‍ത്തിച്ചു സംസാരിച്ചു.

മുഖ്യ പ്രഭാഷകയായ ഏലിയാമ്മ ഈപ്പന്‍ ഈവര്‍ഷത്തെ നഴ്സസ് ഡേ തീം ആയി എത്തിക്കല്‍ പ്രാക്ടീസ്, ക്വാളിറ്റി കെയര്‍ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി. ഐനാനി അഡ്വൈസറി ബോര്‍ഡ് മെമ്പറും, മുന്‍ നൈനാ പ്രസിഡന്റുമായ ഡോ. സോളിമോള്‍ കുരുവിളയുടെ നിസ്വാര്‍ത്ഥവും, സ്തുത്യര്‍ഹവുമായ സേവനത്തെ ആദരിച്ചുകൊണ്ട് സ്പെഷല്‍ അവാര്‍ഡ് നല്കി ആദരിച്ചു. ഈവര്‍ഷത്തെ ബെസ്റ് നഴ്സസ് അവാര്‍ഡ് ഡോളമ്മ പണിക്കര്‍ക്കു ലഭിച്ചു. സ്റുഡന്റ് സ്കോളര്‍ഷിപ്പ് അവാര്‍ഡ് ഈ വര്‍ഷം ഇന്ത്യയില്‍നിന്നു ഗോപിക എന്ന വിദ്യാര്‍ഥിക്കു നല്‍കി. തുടര്‍ന്ന് റിട്ടയര്‍ ചെയ്ത നഴ്സുമാരെയും 25 വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ള നഴ്സുമാരെയും ആദരിച്ചു.

അവാര്‍ഡ് കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചത് ഡോ. സോളിമോള്‍ കുരുവിള, മറിയാമ്മ വര്‍ഗീസ് എന്നിവരായിരുന്നു. അഡ്വൈസറി ബോര്‍ഡ് ചെയര്‍ ആയ ശോശാമ്മ ആന്‍ഡ്രൂസ് ഐനാനിയുടെ നടത്തുവാനിരിക്കുന്ന പത്താം വാര്‍ഷികവും, സുവനീര്‍ പ്രകാശനത്തെപ്പറ്റിയും വിവരിച്ചു. ജോയിന്റ് സെക്രട്ടറി ജൂഡി പണിക്കരുടെയും ഏരിയാ കോര്‍ഡിനേറ്റര്‍ ആഷ്ലി മത്തായിയുടേയും നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

ഗ്രാന്റ് കാനിയന്‍ യൂണിവേഴ്സിറ്റി പ്രതിനിധി യിന്‍കാ കോളജ് അഡ്മിഷനെപ്പറ്റിയും, ട്യൂഷന്‍ ഫീസിനത്തിലെ ഇളവുകളെപ്പറ്റിയും വിവരിക്കുകയുണ്ടായി. ഏലിയാമ്മ അപ്പുക്കുട്ടന്‍ നന്ദി രേഖപ്പെടുത്തി. വിഭവസമൃദ്ധമായ സദ്യയോടെ യോഗം പര്യവസാനിച്ചു. ഉജ്ലാ മോസസും, മേരി ഫിലിപ്പും എം.സിമാരായിരുന്നു. പ്രസിഡന്റ് ഉഷാ ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം