കാന്‍ജ് കളേഴ്സ് ഓഫ് ഇന്ത്യ മേയ് 30ന്; ലാലു അലക്സ് മുഖ്യാതിഥി
Wednesday, May 27, 2015 8:27 AM IST
ന്യൂജേഴ്സി: കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) യുടെ ആഭിമുഖ്യത്തില്‍ 'കളേഴ്സ് ഓഫ് ഇന്ത്യ' എന്ന നൃത്ത സംഗീത സന്ധ്യയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി കണ്‍വീനര്‍ മാലിനി നായര്‍, പ്രസിഡന്റ് ജെ. പണിക്കര്‍ എന്നിവര്‍ അറിയിച്ചു.

മേയ് 30നു (ശനി) വൈകുന്നേരം 4.30നു വുഡ്ബ്രിഡ്ജ് ഹൈസ്കൂളിലാണു പരിപാടി അരങ്ങേറുക. മലയാളത്തിന്റെ പ്രിയ നടന്‍ ലാലു അലക്സ് മുഖ്യാതിഥിയായിരിക്കും. 'കളേഴ്സ് ഓഫ് ഇന്ത്യ' എന്ന നൃത്ത സംഗീത സന്ധ്യ, ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ നൃത്ത രൂപങ്ങള്‍ ഒരു വേദിയില്‍ അവതരിപ്പിക്കാന്‍ കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) വേദി ഒരുക്കുമ്പോള്‍ വൈവിധ്യംകൊണ്ടു പരിപാടി ജനശ്രദ്ധ നേടുന്നു.

ജെംസണ്‍ കുര്യാക്കോസ് പ്രവീണ മേനോന്‍ എന്നിവര്‍ എംസിമാരായി പരിപാടി നിയന്ത്രിക്കും.

എല്ലാ കലാസ്നേഹികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കണ്‍വീനര്‍ മാലിനി നായര്‍, കോ കണ്‍വീനര്‍ സ്വപ്ന രാജേഷ്, കോ കണ്‍വീനര്‍ നീന സുധീര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

പ്രമുഖ റിയല്‍ എസ്റേറ്റ് ഗ്രൂപ്പ് ആയ പബ്ളിക് ട്രസ്റ് ആണു പരിപാടിയുടെ ഒരു പ്രധാന സ്പോണ്‍സര്‍. സ്വാദ് ഇന്ത്യന്‍ റസ്ററന്റ് ആണു ഭക്ഷണമൊരുക്കുന്നത്. പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: ജെ. പണിക്കര്‍ 7324854710, മാലിനി നായര്‍ 7325018647.

റിപ്പോര്‍ട്ട്: ഇടിക്കുള ജോസഫ്