പ്രഥമദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപനവും
Wednesday, May 27, 2015 6:35 AM IST
ബംഗളൂരു: വിജയനഗര്‍ മേരിമാതാ ഇടവകയില്‍ പ്രഥമദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപന ശുശ്രൂഷയും നടന്നു. രാവിലെ ഒമ്പതിനു നടന്ന ദിവ്യബലിക്കും ശുശ്രൂഷകള്‍ക്കും പുല്ലൂരാംപാറ ബെഥാനിയധ്യാനകേന്ദ്രംഡയറക്ടര്‍ ഫാ. ബെന്നി മുണ്ടനാട്ട്, ഇടവക വികാരി ഫാ. ജോണ്‍ പുത്തേട്ട് സിഎംഎഫ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു.