ന്യൂയോര്‍ക്ക് സെന്റ് സ്റീഫനില്‍ ആദ്യകുര്‍ബാന സ്വീകരണം നടന്നു
Wednesday, May 27, 2015 6:29 AM IST
ന്യൂയോര്‍ക്ക്: സെന്റ് സ്റീഫന്‍ ക്നാനായ ഫൊറോന ഇടവകയില്‍ ഈ വര്‍ഷത്തെ ആദ്യകുര്‍ബാന സ്വീകരണം തിരുനാളിനോടനുബന്ധിച്ച് മേയ് 16നു (ശനി) നടത്തി.

ഡാളസ് ക്നാനായ പള്ളി വികാരി ഫാ. ജോസഫ് ശൌരിയാന്‍ മാക്കിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന കുര്‍ബാനയ്ക്കു വികാരി ഫാ. ജോസ് തറയ്ക്കല്‍ സഹകാര്‍മികനായിരുന്നു.

പതിവില്‍നിന്നും വ്യത്യസ്തമായി ഇത്തവണ വലിയ പെരുന്നാളിനോടുബന്ധിച്ചു നടത്തിയ ആദ്യകുര്‍ബാന സ്വീകരണം പങ്കാളിത്തംകൊണ്ടും നടത്തിപ്പുകൊണ്ടും ശ്രദ്ധേയമായി. ലിസി വട്ടക്കളവും അനി നെടുത്തുരുത്തിയുമാണു വിശ്വാസപരിശീലനത്തിനു നേതൃത്വം നല്‍കിയത്.

ചടങ്ങുകള്‍ക്കു പാരിഷ് കൌണ്‍സിലിനൊപ്പം തങ്കച്ചന്‍ നെടുതോട്ടി, ജയിംസ് നികര്‍ത്തില്‍, മാത്യു വട്ടക്കളം, ഷിനോ മറ്റം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നു നടന്ന സ്റേജ് ഷോയ്ക്കു സിബി പൂഴികുന്നേലിയും ബെന്‍സി തേര്‍വാലകട്ടയും നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സാബു തടിപ്പുഴ