നവയുഗം ഖുദരിയ ഈസ്റ് യൂണിറ്റ് വായനാ വാരം
Wednesday, May 27, 2015 6:25 AM IST
ദമാം: നവയുഗം സാംസ്കാരിക വേദി ദമാം ഖുദരിയ ഈസ്റ് യൂണിറ്റ് വായനാ വേദിയുടെ വായനാ വാരത്തിനു തുടക്കമായി. വി.എസ്. സുനില്‍കുമാര്‍ എംഎല്‍എ ആദ്യപുസ്തകം ഖുദരിയ ഈസ്റ് യൂണിറ്റ് രക്ഷാധികാരി എസ്. പ്രസന്നനു നല്‍കി ഉദ്ഘാടനം ചെയ്തു.

മേയ് 25 മുതല്‍ ജൂണ്‍ മൂന്നു വരെയാണു വായനാവാരം. പുതിയൊരു വായനാ സംസ്കാരം വളര്‍ന്നു വരേണ്ടതുണ്ട്, സമൂഹത്തിലെ തിന്മകളെ പ്രതിരോധിക്കാന്‍ വായനയിലൂടെ ആര്‍ജിച്ച സാംസ്കാരികവും ധാര്‍മികവുമായ ദിശാബോധത്തിനെ കഴിയൂവെന്നും സമൂഹത്തിന്റെ ചലനാത്മകത നിലനിന്നിരുന്നത് ഇത്തരം വയനകളിലൂടെയായിരുന്നുവെന്നും വി.എസ്. സുനില്‍കുമാര്‍ എംഎല്‍എ അഭിപ്രായപെട്ടു.

നവയുഗം ദമാം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'വായനയിലൂടെ ജീവിതത്തില്‍നിന്നു വീണുപോയ അക്ഷരങ്ങളുടെ വീണ്െടടുപ്പ്' എന്ന കാമ്പയിന്റെ ഭാഗമായി എല്ലാ യൂണിറ്റുകളിലും നടത്തുന്ന വായനാവാരത്തിന്റെ തുടക്കമാണ് ദമാം ഖുദരിയ ഈസ്റ് യൂണിറ്റില്‍ തുടക്കം കുറിച്ചത്.

ഖുദരിയ യൂണിറ്റ് പ്രസിഡന്റ് അഷ്റഫ് തലശേരി അധ്യക്ഷത വഹിച്ചു. നവയുഗം വായനാവേദി കണ്‍വീനര്‍ ബാസിം ഷാ പുസ്തകപരിചയം നടത്തി. നവയുഗം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഉണ്ണി പൂചെടിയില്‍, ദമാം മേഖല പ്രസിഡന്റ് റിയാസ് ഇസ്മായില്‍, ദമാം മേഖല സെക്രട്ടറി നവാസ് ചാന്നാങ്കര, ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാജി മതിലകം എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ബിജു നെല്ലില സ്വാഗതവും ടി.എസ്.താജു നന്ദിയും പറഞ്ഞു.

വായനയ്ക്കായി പുസ്തകങ്ങള്‍ ആവശ്യമുള്ളവര്‍ നവയുഗം വായനാ വേദി കണ്‍വീനര്‍ ബാസിം ഷായുമായ് (050 909 6161) ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം