മദേഴ്സ് ഡേയില്‍ ഇന്ത്യന്‍ മാതാവിനു നാലു മില്യണ്‍ ഡോളര്‍ ലോട്ടറിയടിച്ചു
Wednesday, May 27, 2015 5:42 AM IST
ഇല്ലിനോയ്സ്: മദേഴ്സ് ഡേയില്‍ മകള്‍ മാതാവിനു സമ്മാനമായി നല്‍കിയതു മൂന്നു ഇല്ലിനോയ്സ് ലോട്ടറി ടിക്കറ്റ്. നൂറു മില്യണ്‍ മണി മാനിയ കാര്‍ഡ് ഉരച്ചു നോക്കിയപ്പോള്‍ നാല് മില്യണ്‍ ഡോളറിന്റെ സമ്മാനത്തുകയാണു തെളിഞ്ഞു വന്നത്.

അപ്രതീക്ഷിതമായി കൈവരിച്ച ഈ ഭാഗ്യത്തില്‍ ഇന്ത്യന്‍ മാതാവ് പ്രീതി ഷാ സന്തുഷ്ഠയാണ്. അടുത്ത 20 വര്‍ഷത്തേക്ക് ഓരോ വര്‍ഷവും 2,00,000 ഡോളറാണ് ഇവര്‍ക്ക് ഇതില്‍ നിന്നും ലഭിക്കുക. അടുത്ത ഇരുപത് വര്‍ഷം എന്റെ ജീവിതം കൂടുതല്‍ സുഖകരമാകും എന്ന പ്രതീക്ഷിക്കുന്നു. ലോട്ടറിയടിച്ചതിനെക്കുറിച്ചു മാധ്യമപ്രവര്‍ത്തകരോടു പ്രീതി പറഞ്ഞു.

നോറിഡ്ജിലുളള ഒരു കണ്‍വീനിയന്‍സ് സ്റോറില്‍നിന്നാണ് ഇവരുടെ മകള്‍ ലോട്ടറി ടിക്കറ്റ് വാങ്ങിയത്. കടയുടെ ഉടമയ്ക്ക് കമ്മീഷനായി 40,000 ഡോളര്‍ ലഭിക്കും.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍