ഊര്‍ജക്ഷാമത്തിനു പ്രതിവിധിയേകുന്ന എം.എസ്. ഫൈസല്‍ഖാന്‍
Tuesday, May 26, 2015 6:18 AM IST
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സംഘടനയുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ നൂറുള്‍ ഇസ്ലാം യൂണിവേഴ്സിറ്റി പ്രോ ചാന്‍സലറും നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടറുമായ എം.എസ്. ഫൈസല്‍ ഖാന്‍ റിന്യൂവബിള്‍ എനര്‍ജി പ്രോജക്ടിനെക്കുറിച്ചു വിശദീകരിച്ചു.

പവര്‍കട്ടുമൂലം ദുരിതമനുഭവിക്കുന്ന കേരളത്തിനു ഊര്‍ജ പ്രതിസന്ധി മറികടക്കാന്‍ പ്രത്യാശയുടെ വാതില്‍ തുറക്കുകയാണു ഫൈസല്‍ഖാനും സംഘവും.

സ്വന്തം ആരോഗ്യ-വ്യാവസായിക സ്ഥാപനത്തില്‍ പ്രോജക്ട് ആരംഭിച്ചുകൊണ്ടാണു വിപ്ളവകരമായ ഈ മുന്നേറ്റത്തിനു നേതൃത്വം നല്‍കുന്നത്. യാതൊരു പാരിസ്ഥിതിക പ്രത്യാഘാതവുമില്ലാത്ത ഊര്‍ജ സ്രോതസാണ് ഈ പദ്ധതിയിലൂടെ തുറക്കപ്പെടുന്നത്. ആദ്യ ഘട്ടത്തില്‍ ആശുപത്രികളില്‍ പദ്ധതി നടപ്പില്‍ വരുത്താനാണു ശ്രമം.

സൌരോര്‍ജം, കാറ്റ്, ബയോഗ്യാസ് എന്നിവയില്‍നിന്ന് ഊര്‍ജം സമാഹരിച്ച് ആശുപത്രികളുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്.

ഫൌണ്േടഷന്റെ ആഭിമുഖ്യത്തില്‍ പദ്ധതിക്കു രൂപവും ഭാവവും നല്‍കി പദ്ധതി യാഥാര്‍ഥ്യമാക്കി മാറ്റിയത് ലോക പ്രശസ്ത ശാസ്ത്രജ്ഞനും ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ മുന്‍ ചെയര്‍മാനുമായ ഡോ. മാധവന്‍ നായരാണ്.

യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ കാണ്േട കെ. യംകെല്ലയുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം കേരളത്തിലെത്തി പ്രോജക്ടിനെപ്പറ്റി പഠിച്ചതിനുശേഷമാണ് അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്ത് പ്രോജക്ടിനെക്കുറിച്ചു സംസാരിക്കാന്‍ ഫൈസല്‍ഖാനെ ക്ഷണിച്ചത്.

ഐക്യരാഷ്ട്ര സഭാ സമ്മേളനത്തില്‍ ശ്രദ്ധേയമായ ശബ്ദമായി മാറിയ ഫൈസല്‍ ഖാനെ സന്ദര്‍ശിക്കാനും ഹൃസ്വമായ സംഭാഷണം നടത്താനും ലേഖകനു സാധിച്ചു. ഇനിയും ഇവിടെ വരുന്ന അവസരങ്ങളില്‍ കുറെ ദിനങ്ങള്‍ കൂടി ചെലവഴിക്കാനും ഇവിടുത്തെ ഇന്ത്യന്‍ സമൂഹവുമായി പ്രത്യേകിച്ച്, അമേരിക്കന്‍ മലയാളികളുമായി കൂടിക്കാഴ്ചകളും ആശയസംവാദങ്ങളും നടത്താനും ഫൈസല്‍ഖാന്‍ ആഗ്രഹം പ്രകടിപ്പിച്ചു.

കേരളത്തില്‍ അവധിക്കാലം ചെലവഴിക്കാനെത്തുന്ന പ്രവാസി മലയാളി പദ്ധതി പ്രദേശമായ നിംസിന്റെ മറ്റു സ്ഥാപനങ്ങളും സന്ദര്‍ശിക്കാനും അദ്ദേഹം ക്ഷണിച്ചു.

വിവരങ്ങള്‍ക്ക്: ംംം. ിശൌിശ്.രീാ, ംംം.ിശാവീെുശമേഹ.രീാ

റിപ്പോര്‍ട്ട്: ജോസ് പിന്റോ