അന്നമ്മ സക്കറിയ മയാമിയില്‍ നിര്യാതയായി
Tuesday, May 26, 2015 6:10 AM IST
മയാമി: പുന്നക്കാട്, കുളങ്ങര രാജന്‍ സക്കറിയായുടെ ഭാര്യ അന്നമ്മ (ലീല- 70) മേയ് 25നു ഫ്ളോറിഡയില്‍ നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ മേയ് 30നു (ശനി) രാവിലെ ഒമ്പതിനു സൌത്ത് ഫ്ളോറിഡ മാര്‍ത്തോമ ചര്‍ച്ചില്‍ ആരംഭിച്ച് സംസ്കാരം ഫോറസ്റ് ലോണ്‍ സെമിത്തേരിയില്‍. പരേത ഇരവിപേരൂര്‍ മനോക്കുമ്പഴ കുടുംബാംഗം.

മക്കള്‍: ഹെന്ററി, അനിത. മരുമകന്‍: അരുണ്‍. കൊച്ചുമക്കള്‍: അര്‍ജുന്‍, അനന്യ.

പൊതുദര്‍ശനം സൌത്ത് ഫ്ളോറിഡ ഡേവിയിലുള്ള ഫോറസ്റ് ലോണ്‍ ഫ്യൂണല്‍ ഹോമില്‍ മേയ് 29നു വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെ നടക്കും.