ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നടത്തി
Tuesday, May 26, 2015 6:08 AM IST
അബുദാബി: തൃശൂര്‍ സെന്റ് തോമസ് കോളജ് അലുമ്നിയുടെ ആഭിമുഖ്യത്തില്‍ മേയ് 22നു ദുബായി സ്ട്രോക്സ് സ്പോര്‍ട്സ് കോംപ്ളക്സില്‍ നടത്തിയ പുരുഷ വിഭാഗം ഡബിള്‍സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ അനീഷ്-ഷിബിന്‍ സഖ്യം വിജയികളായി. വിനോദ്-ബിനു സഖ്യം റണ്ണറപ്പായി.

യുഎഇയിലെ മികച്ച സാമൂഹിക പ്രവര്‍ത്തകനും നെല്ലറ ഗ്രൂപ്പ് എംഡിയുമായ ഷംസുദ്ദീന്‍ നെല്ലറ വിജയികള്‍ക്കുള്ള ട്രോഫിയും സെന്റ് തോമസ് കോളജ് തൃശൂര്‍ അലൂമ്നി പ്രസിഡന്റ് സന്തോഷ് വര്‍ഗീസ് വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡുകളും കൈമാറി. സെന്റ് തോമസ് കോളജ് അലുമ്നി സീനിയര്‍ മെംബര്‍ ഡേവിസ് പുലിക്കോട്ടില്‍ റണ്ണേഴ് അപ്പിനുള്ള പുരസ്കാരം കൈമാറി. ബൈജു ജോസഫ്, ജിബെന്‍, സംഗീത്, ജോര്‍ജിയോ, ലിജോ ആലപ്പാട്, ബാബു ജോയ് എന്നിവര്‍ നേതൃത്വം നല്‍കി.