ഫെയര്‍ലെസ് ഹില്‍സ് പള്ളി പെരുന്നാളും കണ്‍വന്‍ഷനും മേയ് 29, 30, 31 തീയതികളില്‍
Monday, May 25, 2015 6:49 AM IST
ഫിലാഡല്‍ഫിയ: വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള ഫെയര്‍ലെസ് ഹില്‍സ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ഇടവകയുടെ കണ്‍വന്‍ഷനും പെരുന്നാളും മേയ് 29,30,31 തീയതികളില്‍ അടൂര്‍ കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ. സഖറിയ മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ നടക്കും.

29ന്(വെള്ളി) ആറിനു സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്ന് വചനശുശ്രൂഷ നടക്കും. 30 നു (ശനി) വൈകുന്നേരം നാലിന് ഓപ്പണ്‍ ഫോറം, ആറിനു സന്ധ്യാപ്രാര്‍ഥന, 7.15ന് വചനശുശ്രൂഷ എന്നിവ നടക്കും.

31നു (ഞായര്‍) രാവിലെ 8.30ന് പ്രഭാത നമസ്കാരത്തെ തുടര്‍ന്നു വിശുദ്ധകുര്‍ബാന, റാസ, വാഴ്വ്, നേര്‍ച്ചവിളമ്പോടുകൂടി പെരുന്നാള്‍ ശുശ്രൂഷകള്‍ സമാപിക്കും.

വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ മധ്യസ്ഥതയില്‍ അനുഗ്രഹം പ്രാപിക്കുവാന്‍ വികാരിയും പ്രസിഡന്റുമായ ഫാ. അബു വര്‍ഗീസ് പീറ്റര്‍ (914-860-4595), സെക്രട്ടറി റോണി വര്‍ഗീസ്, (267-243-9229) ട്രസ്റ്റി രാജന്‍ സാമുവല്‍ (215-435-1015) എന്നിവര്‍ എല്ലാ വിശ്വാസികളോടും ആഹ്വാനം ചെയ്തു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍