തുംബൈ ഹോസ്പിറ്റല്‍ ടി.പി. സീതാറാം ഉദ്ഘാടനം ചെയ്തു
Monday, May 25, 2015 6:43 AM IST
ദുബായി: യുഎഇലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ദുബായി ഖിസീസില്‍ ആരംഭിച്ച തുംബൈ ഹോസ്പിറ്റലിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം നിര്‍വഹിച്ചു.

യുഎഇയുടെ ആരോഗ്യ വിദ്യാഭ്യാസരംഗത്ത് പ്രശസ്ത നിലയില്‍ സേവനമ നുഷ്ഠിക്കുന്ന തുംബൈ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ശ്ളാഘനീയമാണെന്ന് അംബാസഡര്‍ പറഞ്ഞു. തുംബൈ ഗ്രൂപ്പ് പ്രസിഡന്റ് തുംബൈ മൊയ്തീന്‍, ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഫെബ്രുവരി 21ന് ആരംഭിച്ച തുംബൈ ഹോസ്പിറ്റലില്‍ 150 രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള സൌകര്യമുണ്ട്. തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ജിഎംസി ഹോസ്പിറ്റല്‍, ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റി എന്നിവയോട് അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. ആരോഗ്യ വിദ്യാഭ്യാസമേഖലയില്‍ തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ‘ഠലമരവശിഴ ഒീുശമേഹ’ ന്റെ ശൃംഖല അജ്മാന്‍, ഷാര്‍ജ, ദുബായി, അബുദാബി, ഇന്ത്യ, ഖത്തര്‍ രാജ്യങ്ങളില്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചതായി സ്ഥാപക പ്രസിഡന്റ് തുംബൈ മൊയ്തീന്‍, അക്ബര്‍ മൊയ്തീന്‍ എന്നിവര്‍ അറിയിച്ചു.

ആരോഗ്യ മേഖലയിലെ പ്രഗല്ഭ ഡോക്ടര്‍മാരുടെ സേവനവും മെഡിക്കല്‍ ടെക്നോളജിയിലെ ന്യൂതന ഉപകരണങ്ങളും പ്രദാനം ചെയ്യുന്ന തുംബൈ ഹോസ്പിറ്റല്‍ ഡെന്റല്‍ വിഭാഗത്തില്‍ ‘25 ഉലിമേഹ ഇവമശൃ’ ക്രമീകരിച്ചിട്ടുണ്ട്. ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ദന്തല്‍ വിഭാഗത്തോടുചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സജ്ജീകരണവും തുംബൈ ഹോസ്പിറ്റലിലുണ്ട്.