യൂത്ത് ഇന്ത്യ കരിയര്‍ വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു
Monday, May 25, 2015 6:40 AM IST
കുവൈറ്റ് സിറ്റി: യൂത്ത് ഇന്ത്യ കുവൈറ്റ് കരിയര്‍ വിംഗിന്റെ ആഭിമുഖ്യത്തില്‍ കരിയര്‍ വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു.

മേയ് 29 നു (വെള്ളി) രാത്രി ഏഴിനു അബൂഹലീഫ തനിമ ഓഡിറ്റോറിയത്തില്‍ നടക്കുന്ന വര്‍ക്ഷോപ്പില്‍ പ്രശസ്ത ട്രെയിനറും സിജി കോ-ഓര്‍ഡിനേറ്ററുമായ പി. സമീര്‍ മുഹമ്മദ് 'ബേസിക് അക്കൌണ്ടിംഗ് സ്കില്‍സ്' എന്ന വിഷയത്തില്‍ പരിശീലനം നല്‍കും.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ്യീൌവേശിറശമ.രമൃലലൃ@ഴാമശഹ.രീാ എന്ന ഇ-മെയിലിലോ 69998405 എന്ന നമ്പറിലോ മുന്‍കൂട്ടി രജിസ്റര്‍ ചെയ്യണമെന്നു സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൌജന്യമാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍