'നാമി' ഓണ്‍ലൈന്‍ വോട്ടിംഗിന്റെ മൂന്നാം ഘട്ട ഫലങ്ങള്‍ പ്രഖ്യാപിച്ചു
Monday, May 25, 2015 5:13 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ പ്രവാസ ജീവിതത്തില്‍ മലയാളികളുടെ നന്മയ്ക്കായി സംഘടനകള്‍ വഴിയോ, കേരളത്തിലെ കലകള്‍ അമേരിക്കയില്‍ പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ നിരവധി രംഗങ്ങളില്‍ മികവു കാട്ടിയ ഒമ്പതുപേരെ പ്രവാസി ചാനലിന്റെ നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയറിനുവേണ്ടി നോമിനേറ്റ് ചെയ്യുകയും അതിനു ശേഷം ഓണ്‍ലൈന്‍ വോട്ടിംഗ് വഴി ഒരു 'നാമി'യെ തെരഞ്ഞെടുക്കുന്നതിന്റെ എല്ലാ രണ്ടാഴ്ചയും കൂടുമ്പോള്‍ തയാറാക്കിയ ഫലങ്ങള്‍ ആണിത്.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ന്യൂജേഴ്സിയില്‍നിന്നുള്ള ടി.എസ്. ചാക്കോ ആണു മുന്നില്‍. രണ്ടാം സ്ഥാനത്ത് കാനഡയില്‍നിന്നുള്ള ജോണ്‍ പി. ജോണും, മൂന്നാം സ്ഥാനത്ത് ന്യൂയോര്‍ക്കില്‍ നിന്നുള്ള ആനി പോളും എത്തി. ിമ്യാ@ ുൃമ്മശെരവമിിലഹ.രീാ എന്ന ഇ-മെയില്‍ വഴി ആര്‍ക്കും 2016 ലേക്കുള്ള നോമിനികളെ അറിയിക്കുകയും, പ്രവാസി ചാനലിന്റെ ബോര്‍ഡ് ഓഫ് ഡയറക്റ്റ് അംഗങ്ങള്‍ അന്തിമ ലിസ്റ് തയാറാക്കുന്നതും ആയിരിക്കും.

അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുക്കാന്‍ ലോകത്തെവിടെനിന്നും വോട്ട് ചെയ്യാനുള്ള സംവിധാനമാണു പ്രവാസി ചാനല്‍ നല്കുന്നത്. പ്രവാസി ചാനല്‍ ഡോട്ട് കോം എന്ന വെബ്സൈറ്റ് വഴി നിമിഷങ്ങള്‍ക്കുള്ളില്‍ വോട്ട് ചെയ്യനുള്ള വളരെ ലളിതമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ജൂലൈ 11 വരെ വോട്ടിംഗിനുള്ള സംവിധാനം ഉണ്ടായിരിക്കുന്നതാണ്. ഓഗസ്റില്‍ ന്യൂയോര്‍ക്കില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ വച്ച് അവാര്‍ഡ് ജേതാവിനെയും മറ്റു നോമിനികളെയും ആദരിക്കുന്നതായിരിക്കും. മലയാള സിനിമയിലെയും, കേരള രാഷ്ട്രീയത്തിലെയും, കൂടാതെ അമേരിക്കന്‍ രാഷ്ട്രീയരംഗത്തെയും പ്രമുഖര്‍ പങ്കെടുക്കുന്ന വേദിയിലായിരിക്കും അവാര്‍ഡ് നല്‍കുക.

'നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍ 2015' 'ചഅങഥ' യെക്കുറിച്ച് കൂടുതല്‍ അറിയാന്‍ പ്രവാസി ചാനലിന്റെ നമ്പറില്‍ വിളിക്കുക 19083455983. അല്ലെങ്കില്‍ ഇമെയില്‍ : ിമ്യാ@ുൃമ്മശെരവമിിലഹ.രീാ, ംീൃഹറംശറല ്ശലംശിഴ ്ശമ ംംം.ുൃമ്മശെരവമിിലഹ.രീാ

റിപ്പോര്‍ട്ട്: എം. മുണ്ടയാട്