ജോസഫ് പാല്‍മേഴ്സന്റെ (പാപ്പച്ചന്‍) സംസ്കാരം മേയ് 28ന്
Monday, May 25, 2015 5:11 AM IST
ന്യൂയോര്‍ക്ക്: ഈയിടെ നെവാഡയില്‍വച്ചു നിര്യാതനായ ന്യൂയോര്‍ക്ക് ഫ്ളോറല്‍പാര്‍ക്ക് നിവാസി ജോസഫ് പാല്‍മേഴ്സന്റെ (പാപ്പച്ചന്‍) മൃതദേഹം മേയ് 27-നു (ബുധനാഴ്ച) ന്യൂയോര്‍ക്ക് ഗാര്‍ഡന്‍ സിറ്റി പാര്‍ക്കിലെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സില്‍ (2175 ജെറീകോ ടേണ്‍പൈക്ക്) വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പതുവരെ പൊതുദര്‍ശനത്തിനു വെയ്ക്കും.

പിറ്റേന്ന് വ്യാഴാഴ്ച അദ്ദേഹത്തിന്റെ ഇടവകപ്പള്ളിയായ ഔവര്‍ ലേഡി ഓഫ് ദി സ്നോസില്‍ (258 1580 അവന്യൂ, ഫ്ളോറല്‍ പാര്‍ക്ക്, ന്യൂയോര്‍ക്ക് 11004) രാവിലെ 9.45-നു സംസ്കാര ദിവ്യബലിയും, തുടര്‍ന്നു ഫാര്‍മിംഗ് ഡെയ്ല്‍ കാത്തലിക് സെമിത്തേരിയില്‍ സംസ്കാരവും നടക്കും.

1976ല്‍ അമേരിക്കയില്‍ എത്തിയ ജോസഫ് പാല്‍മേഴ്സണ്‍ ന്യൂക്ളിയര്‍ മെഡിസിന്‍ ടെക്നോളജിസ്റായി ജോലി ചെയ്ത് റിട്ടയര്‍ ചെയ്തിരുന്നു. ഇന്ത്യ കാത്തലിക് അസോസിയേഷന്റെ ആദ്യകാല അംഗവും ഇന്ത്യ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളുമായ ജോസഫ് ആലപ്പുഴ വട്ടയാല്‍ സ്വദേശിയാണ്.