കേളി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
Saturday, May 23, 2015 7:38 AM IST
റിയാദ്: കേളി കലാ, സാംസ്കാരിക വേദിയുടെ എട്ടാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി കേളി ജീവകാരുണ്യവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ന്യൂസനയ്യ ഏരിയയിലെ കേളി പ്രവര്‍ത്തകര്‍ റിയാദ് കെയര്‍ ആശുപത്രിയുമായി സഹകരിച്ച് രക്തദാനം നടത്തി. 

റമദാന്‍ മാസത്തില്‍ പ്രവാസികള്‍ക്കു രക്തത്തിനു ആവശ്യമേറുകയും എന്നാല്‍ പൊതുവെ രക്തത്തിനു ക്ഷാമമുണ്ടായാല്‍ അതു നേരിടുന്നതിനുള്ള മുന്‍കരുതലിന്റെ ഭാഗമായി രക്തദാനം നടത്താന്‍ റിയാദ് കെയര്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ന്യൂസനയ്യയിലെ കേളി പ്രവര്‍ത്തകര്‍ റിയാദ് കെയര്‍ ആശുപത്രിയിലെത്തി രക്തദാനം നടത്തിയത്.

റമദാനു മുന്നോടിയായി റിയാദിലെ വിവിധ ആശുപത്രികളുമായി സഹകരിച്ച് രക്തദാനം നടത്തുന്ന പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് ന്യൂസനയ്യയിലെ കേളി പ്രവര്‍ത്തകര്‍ റിയാദ് കെയര്‍ ആശുപത്രിയുമായി സഹകരിച്ച് രക്തദാനം നടത്തിയത്. ഒരു തുടര്‍ പ്രവര്‍ത്തനമെന്നുള്ള നിലയില്‍ മറ്റു ഏരിയകളില്‍ നിന്നുള്ള കേളി പ്രവര്‍ത്തകരും വിവിധ ആശുപത്രികളുമായി സഹകരിച്ച് രക്തദാനം നടത്തുമെന്ന് റിയാദ് കെയര്‍ ആശുപത്രിയിലെ രക്തദാനത്തിനു നേതൃത്വം നല്‍കിയ കേളി ജോയിന്റ് സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍