കുവൈറ്റ് ഒഐസിസി രാജീവ് ഗാന്ധി അനുസ്മരണം ആചരിച്ചു
Saturday, May 23, 2015 7:32 AM IST
കുവൈറ്റ്: ഒഐസിസി മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായിരുന്ന നവഭാരതശില്‍പ്പി രാജീവ് ഗാന്ധിയുടെ 25-ാം ചരമദിനം രാജീവ്ജിയുടെ ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ (അമ്മാന്‍ ബ്രാഞ്ചില്‍) നടത്തി.

തുടര്‍ന്നു നടന്ന രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം വൈസ് പ്രസിഡന്റ് ചാക്കോ ജോര്‍ജുകുട്ടിയുടെ അധ്യഷതയില്‍ ഒഐസിസി ആക്ടിംഗ് പ്രസിഡന്റ് എബി വാരിക്കാട് ഉദ്ഘാടനം ചെയ്തു, ജനറല്‍ സെക്രട്ടറി ജോസഫ് തങ്കച്ചനും ട്രഷറര്‍ രാജീവ് നടുവിലേമുറിയും മുഖ്യപ്രഭാഷണം നടത്തി. ബി.എസ്. പിള്ള, റാഫിയ ബീവി അനസ്, കൃഷ്ണന്‍ കടലുണ്ടി, റോയ് കൈതവന, കോച്ചാപ്പള്ളി വിജയഭാനു, ഹരീഷ് തൃപ്പൂണിത്തുറ, ഇക്ബാല്‍ കുട്ടമംഗലം, സുരേഷ് മാത്തൂര്‍, മാത്യു ചെന്നിത്തല എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി, ദേശീയ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബെക്കന്‍ ജോസഫ് സ്വാഗതവും ദേശീയ കമ്മിറ്റി സെക്രട്ടറി മനോജ് ചണ്ണപ്പേട്ട നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍