നേപ്പാള്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു
Saturday, May 23, 2015 2:56 AM IST
നാഷ്വില്‍, ടെന്നസി: കേരളാ അസോസിയേഷന്‍ ഓഫ് നാഷ്വില്‍ നേപ്പാള്‍ ദുരിതാശ്വാസനിധിയിലേക്ക് പിരിച്ചെടുത്ത തുക അസോസിയേഷന്‍ പ്രസിഡന്റ് സാം ആന്റോ പുത്തന്‍കളം, അമേരിക്കന്‍ റെഡ്ക്രോസ് റീജിയണല്‍ സിഇഒ ജോയല്‍ സുള്ളിവനെ ഏല്‍പിച്ചു. അസോസിയേഷന്റെ ഇത്തരം മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങളെ റെഡ്ക്രോസ് സി.ഇ.ഒ പ്രകീര്‍ത്തിച്ച് സംസാരിച്ചു.

തദവസരത്തില്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് നവാസ് യൂനസ്, മുന്‍ പ്രസിഡന്റ് ഗോപിനാഥന്‍ കാഞ്ചരകോണ്‍, ജോയിന്റ് സെക്രട്ടറി വിന്‍സി ചെറിയാന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

അസോസിയേഷനിലെ ഹൈസ്കൂള്‍ തലം മുതല്‍ കോളജ് വരെയുള്ള കുട്ടികളെ റെഡ്ക്രോസിന്റെ വോളണ്ടിയര്‍ പ്രവര്‍ത്തനങ്ങളുമായി സഹകരിപ്പിക്കുന്നതിന് റെഡ്ക്രോസ് സി.ഇ.ഒ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അസോസിയേഷന്‍ പ്രസിഡന്റ് സാം ആന്റോ പുത്തന്‍കളം സര്‍വ്വാത്മനാ സ്വീകരിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം