2015 ഗവര്‍ണേഴ്സ് കപ്പ് : രണ്ടാം സ്ഥാനം ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ഥികള്‍ക്ക്
Friday, May 22, 2015 5:05 AM IST
ഒക്്ലഹോമ: ഒക്ലഹോമ കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ബിസിനസ് പ്ളാന്‍ എഴുത്തു പരീക്ഷയില്‍ ഹിരോഷ് പ്രകാശ്, ശ്രേയസ് ശിവപ്രകാശ് എന്നീ രണ്ട് ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികള്‍ 2015 ഗവര്‍ണേഴ്സ് കപ്പ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹെല്‍ത്ത് കെയര്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മാത്യു ഫാക്ച്ചറിംഗ്, മെറ്റീരിയല്‍ സയന്‍സ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ എന്നീ അഞ്ച് വിഷയങ്ങളാണു ബിസിനസ് പ്ളാന്‍ എഴുത്ത് പരീക്ഷയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.

രണ്ടാം സമ്മാനത്തിനര്‍ഹരായ വിദ്യാര്‍ഥികള്‍ക്കു 10,000 ഡോളര്‍ ആണു സമ്മാനത്തുകയായി ലഭിക്കുക. സെന്‍ട്രല്‍ ഒക്്ലഹോമ യൂണിവേഴ്സിറ്റിയില്‍നിന്നുളള പാരാ നാനോ അഞ്ചംഗ ടീമിലെ അംഗങ്ങളാണു വിജയികളായ ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ഥികള്‍.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍