സീറോ മലബാര്‍ കത്തീഡ്രലില്‍ സ്ഥൈര്യലേപന ശുശ്രൂഷ
Friday, May 22, 2015 5:04 AM IST
ഷിക്കാഗോ: പരിശുദ്ധാത്മാവിനെ നല്കി വിശ്വാസികളെ ഉത്തമ ക്രസ്ത്യാനികളും ക്രിസ്തുവിന്റെ സാക്ഷികളും ആക്കി മാറ്റുന്ന സ്ഥൈര്യലേപന കൂദാശ മേയ് 17-നു 45 കുട്ടികള്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തില്‍ നിന്നു സ്വീകരിച്ചു. ഇടവക വികാരി റവ. ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അസി. വികാരി ഫാ. റോയ് മൂലേച്ചാലില്‍, രൂപതാ ചാന്‍സലര്‍ ഫാ. സെബാസ്റ്യന്‍ വേത്താനം, രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ. പോള്‍ ചാലിശേരി, ഫാ. സെബാസ്റ്യന്‍ വടക്കേചിറയത്ത്, ഫാ. സോണി ഏറ്റുപറയില്‍, ഫാ. ജോസഫ് അറയ്ക്കല്‍, ഫാ. ജോണ്‍സ് ചെറുനിലം എന്നിവര്‍ സഹകാര്‍മികരായി.

കൂദാശാ ഒരുക്കങ്ങള്‍ക്കു മതബോധന സ്കൂള്‍ ഡയറക്ടര്‍ സിസ്റര്‍ ജസ്ലിന്‍ സിഎംസി, അസിസ്റന്റ് ഡയറക്ടര്‍ ഡോ. ജയരാജ് ഫ്രാന്‍സിസ്, രജിസ്ട്രാര്‍ സോണി തേവലക്കര, സെക്രട്ടറി റാണി കാപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കൂദാശാ സ്വീകരണത്തിനായി സിസ്റര്‍ ജീനാ ഗ്രേയ്സ് സിഎംസി, സിസ്റര്‍ ഷീന സിഎംസി, രാജു പാറയില്‍, തെരേസ കുന്നത്തറ എന്നിവര്‍ കുട്ടികളെ ആത്മീയമായി ഒരുക്കി. മനോഹരമായ ഗാനശുശ്രൂഷ നടത്തിയ കുട്ടികളുടെ ഗായകസംഘത്തെ വികാരി അച്ചന്‍ പ്രത്യേകം അനുമോദിച്ചു. ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് ചാമക്കാലയോടൊപ്പം അനേകം മാതാപിതാക്കളും ഈ കൂദാശാ സ്വീകരണം ഭംഗിയാക്കാന്‍ യത്നിച്ചു. സ്നേഹവിരുന്നും ഏവര്‍ക്കുമായി ഒരുക്കിയിരുന്നു. ബീനാ വള്ളിക്കളം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം