'തന്‍ബീഹ് 2015' മേയ് 22ന്
Thursday, May 21, 2015 8:11 AM IST
റിയാദ്: കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷന്‍ സംഘടന ശാക്തീകരണ കാമ്പയിന്റെ ഉദ്ഘാടന പരിപാടികള്‍ മേയ് 22നു (വെള്ളി) ബത്ഹ ഷിഫ അല്‍ജസീറ ഓഡിറ്റോറിയത്തില്‍ നടക്കും.

ഉച്ചക്ക് 12.30ന് ആരംഭിക്കുന്ന പ്രവര്‍ത്തക സംഗമത്തില്‍ രണ്ടു സെഷനുകളിലായി 'ഇസ്ലാം; നാം അറിയേണ്ടത്', 'നമ്മുടെ സ്വപ്നവും വഴിയും' എന്നീ വിഷയങ്ങള്‍ സി.എം. കുട്ടി സഖാഫി, അബ്ദുള്‍ഗഫൂര്‍ കൊടുവള്ളി അവതരിപ്പിക്കും. വൈകുന്നേരം ഏഴിനു നടക്കുന്ന കാമ്പയിന്‍ പ്രഖ്യാപന സമ്മേളനം സയിദ് അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്യും. മുസ്തഫ ബാഖവി പെരുമുഖം പ്രഖ്യാപനം നടത്തും. റഫീഖ് പാറക്കല്‍ മുഖ്യാതിഥിയായിരിക്കും. സലീം വാഫി മുഖ്യപ്രഭാഷണം നടത്തും.

മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്നു ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍