ശാലോം ഫെസ്റിവല്‍ 2015
Thursday, May 21, 2015 8:09 AM IST
ഡാളസ്: കഴിഞ്ഞ വര്‍ഷങ്ങളില്‍ അമേരിക്കന്‍ മലയാളികളുടെ ആത്മീയജീവിതത്തിനു പുത്തനുണര്‍വും അഭിഷേകവും പകര്‍ന്ന ശാലോം ഫെസ്റിവല്‍ ഈ വര്‍ഷവും അമേരിക്കയില്‍ ആറുസ്ഥലങ്ങളിലായി നടത്തുന്നു.

മേയ് 29 മുതല്‍ ജൂലൈ അഞ്ചു വരെ ഹൂസ്റണ്‍, ഡാളസ്, ന്യൂജേഴ്സി, ഓര്‍ലാന്‍ഡോ, സാന്‍ ഫ്രാന്‍സിസ്കോ എന്നീ നഗരങ്ങളിലാണ് ഈ വര്‍ഷത്തെ ശാലോം ഫെസ്റിവലുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഫെസ്റിവലിന്റെ ആപ്തവാക്യമായി തെരഞ്ഞെടുത്തിരിക്കുന്നത് 'ഇതാ, ഞാന്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു' (ഏശയ്യ 65:17) എന്ന ദൈവവചനമാണ്.

യൂറോപ്പിലും അമേരിക്കയിലും മറ്റു രാജ്യങ്ങളിലും ശക്തമായ ദൈവവചനശുശ്രൂഷകള്‍ നയിക്കുന്ന ശാലോമിന്റെ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. റോയി പാലാട്ടി, അമേരിക്കയിലും മറ്റു രാജ്യങ്ങളിലും അത്ഭുതകരമായ അഭിഷേകത്താല്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഡോ. ജോണ്‍ ഡി, ദൈവം വരദാനങ്ങളാല്‍ അദ്ഭുതകരമായി അനുഗ്രഹിച്ചിരിക്കുന്ന ബ്രദര്‍ റെജി കൊട്ടാരം എന്നിവര്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും. ശാലോം ടീമംഗം സിബി തോമസാണു മ്യൂസിക് മിനിസ്ട്രി നയിക്കുക.

ശാലോം ഫെസ്റിവല്‍ 2015 ന്റെ സമയക്രമം: മേയ് 29 മുതല്‍ 31 വരെ ഹൂസ്റണ്‍

ജൂണ്‍ അഞ്ചു മുതല്‍ ഏഴു വരെ ന്യൂജേഴ്സി, ജൂണ്‍ 12 മുതല്‍ 14 വരെ സാന്‍ ഫ്രാന്‍സിസ്കോ, ജൂണ്‍ 19 മുതല്‍ 21 വരെ ഓര്‍ലാന്‍ഡോ, ജൂണ്‍ 26 മുതല്‍ 28 വരെ ഡാളസ്, ജൂലൈ മൂന്നു മുതല്‍ അഞ്ചു വരെ ഹൂസ്റണ്‍

വിവരങ്ങള്‍ക്ക്: ംംം.വെമഹീാീൃംഹറ.ീൃഴ/ളലശ്െേമഹ/

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍