അല്‍ ഖസ്റയിലെ അപടകത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്റെ നില ഗുരുതരം
Thursday, May 21, 2015 5:33 AM IST
റിയാദ്: തലസ്ഥാനത്തുനിന്നു 400 കിലോമീറ്റര്‍ അകലെ അല്‍ ഖസ്റയില്‍ ചൊവ്വാഴ്ച ഒരു മലയാളിയുടെയും ഈജിപ്തുകാരന്റെയും മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുപി സ്വദേശിയുടെയും ബംഗ്ളാദേശുകാരന്റെയും നില ഗുരുതരമായി തുടരുന്നു.

യുപി സദേശി വെന്റിലേറ്ററിലാണ്. അപകടത്തില്‍ ദമാമിലെ ഒരു പെയിന്റിംഗ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന മലപ്പുറം പെരിന്തല്‍മണ്ണ താഴേക്കോട് സ്വദേശി ജാഫര്‍ (30) മരിച്ചിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍