എംബിസിസി ക്രിക്കറ്റ് ടീം ജേഴ്സി പ്രകാശനം ചെയ്തു
Wednesday, May 20, 2015 8:22 AM IST
കുവൈറ്റ് സിറ്റി: മാസ്റര്‍ ബ്ളാസ്റേഴ്സ് ക്രിക്കറ്റ് ക്ളബ്ബ് ജേഴ്സി പ്രകാശനം ചെയ്തു. അബാസിയയില്‍ നടന്ന ചടങ്ങില്‍ ടീം ക്യാപ്റ്റന്‍ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ജേഴ്സി സ്പോണ്‍സര്‍ ലെമോഡാ എംഡി ജയന്‍ ടീം മാനേജര്‍ ഷിന്റോക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ഷൈന്‍, നിഖില്‍, അനില്‍, ഇഖ്ബാല്‍ മുറ്റിചൂര്‍, ടോംജി, സുമേഷ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

യോഗത്തില്‍ സൂരജ് സ്വാഗതവും രജീഷ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍