കുവൈറ്റ് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ ആഘോഷിച്ചു
Wednesday, May 20, 2015 7:25 AM IST
കുവൈറ്റ്: കുവൈറ്റ് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ മേയ് ഏഴ്, എട്ട് തീയതികളില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ സമുചിതമായി ആഘോഷിച്ചു.

സിറിയയില്‍ നിന്നും കുവൈറ്റ് സന്ദര്‍ശിച്ച പാത്രിയാര്‍ക്കീസ് ബാവയുടെ ഇന്ത്യന്‍ അഫെയേര്‍സ് സെക്രട്ടറി മാത്യൂസ് മോര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍ വ്യാഴാഴ്ച അബാസിയ മാര്‍ത്തോമ ചര്‍ച്ച് ഹാളിലും വെള്ളിയാഴ്ച മംഗഫ് മാര്‍ത്തോമ ചര്‍ച്ച് ഹാളിലും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍