ഇടവസന്ധ്യയുടെ വേദി മാറ്റി
Wednesday, May 20, 2015 7:25 AM IST
മനാമ: ഇന്ത്യന്‍ സ്കൂളില്‍നിന്നും പെട്ടെന്നുണ്ടായ അറിയിപ്പു മാനിച്ചു ഇടവ സന്ധ്യയുടെ വേദി ഇന്ത്യന്‍ സ്കൂള്‍ ജഷന്മാളില്‍നിന്ന് മനാമ ഇന്ത്യന്‍ ക്ളബ്ബിലേക്കു മാറ്റി.

ഫ്രണ്ട്സ് ഓഫ് ബഹറിന്‍ ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ ഐക്കണ്‍ പുരസ്കാരം ഏറ്റു വാങ്ങാന്‍ വിജയന്‍ ഐപിഎസും ഇടവ സന്ധ്യയില്‍ കലാവിരുന്ന് ഒരുക്കുന്ന മറ്റു എല്ലാ കലാകാരന്മാരും ബഹറിനില്‍ എത്തിയിട്ടുണ്ട്.

എല്ലാവരും ഇതൊരു അറിയിപ്പായി കാണണമെന്നു ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജഗദ് കൃഷ്ണകുമാര്‍