മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ സ്വീകരണം സ്വീകരണം നല്‍കി
Wednesday, May 20, 2015 7:12 AM IST
റിയാദ്: മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ ഹ്രസ്വ സന്ദര്‍ശനാര്‍ഥം റിയാദില്‍ എത്തിയ ടിവി, റേഡിയോ അവതാരകരായ റെജി മണ്ണേലിനും യൂസുഫ് കാരക്കാടിനും സ്വീകരണം നല്‍കി.

മൈത്രി പ്രസിഡന്റ് മജീദിന്റെ അധ്യക്ഷതയില്‍ നടന്ന സ്വീകരണ ചടങ്ങ് നിയാസ് ഒമര്‍ ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവര്‍ത്തകനായ ഉബൈദ് എടവണ്ണ, അബ്ദുള്‍ ജബാര്‍ മഹാത്മ, ഒഐസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി ജലാല്‍ മൈനാഗപ്പള്ളി, അല്‍ മദീന അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ ഷാജി ആലപ്പുഴ, ക്ളിക്കോണ്‍ ഫൈസല്‍ ബിന്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു.

റെജി മണ്ണേലിനുള്ള ഉപഹാരം മൈത്രി ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളിയും യൂസുഫ് കാരക്കാടിനുള്ള ഉപഹാരം പ്രസിഡന്റ് മജീദും കൈമാറി. സക്കീര്‍ ഷാലിമാര്‍, കമറുദ്ദീന്‍ തഴവ, മജീദ് മാരാരിത്തോട്ടം, നിസാര്‍ പള്ളിക്കശേരില്‍, ഷെഫീക്ക് പുള്ളിയില്‍, ഷാനവാസ് മുനമ്പത്ത്, റഹ്മാന്‍ മുനമ്പത്ത്, ഷാഫി കടയില്‍, മുരളി മൈനാഗപ്പള്ളി, ഷെഫീഖ് കിനാലൂര്‍, ജോസ് കടമ്പനാട്, സി.എം.ടി. ഫൈസല്‍, ജലീല്‍ ആലപ്പുഴ, സജിന്‍ എന്നിവരും സംബന്ധിച്ചു. ഇസ്മായില്‍ വാലേത്ത് ആമുഖവും ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും സാദിഖ് നന്ദിയും പറഞ്ഞു. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍