കനേഡിയന്‍ മലയാളി നഴ്സസ് അസോസിയേഷന്‍ വാര്‍ഷികാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Wednesday, May 20, 2015 4:50 AM IST
ഒന്റാരിയോ: കനേഡിയന്‍ മലയാളി നേഴ്സസ് അസോസിയേഷന്‍ ആനുവല്‍ എന്റര്‍ടെയ്ന്‍മെന്റ് ആന്‍ഡ് ഡിന്നര്‍ നൈറ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 2015 മേയ് 23നു ശനിയാഴ്ച വൈകുന്നേരം 6.30നു മൂണ്‍ലൈറ്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ ( ങഛഛചഘകഏഒഠ ഇഛചഢഋചഠകഛച ഇഋചഠഞഋ .6835 ജഞഛഎഋടടകഛചഅഘ ഇഛഡഞഠ,ങകടടകടടഅഡഏഅ, ഘ4ഢ1ത6) നടക്കും. ഡിന്നര്‍നൈറ്റിന്റെ മുഖ്യാതിഥി കാനഡ സ്പോര്‍ട്സ് മന്ത്രി ബാല്‍ ഗോസല്‍ ആണ്. മാര്‍ക്കം-ത്രോണ്‍ഹില്‍ എംപി ജോണ്‍ മക്കെല്ലം പ്രത്യേക ക്ഷണിതാവായി ചടങ്ങില്‍ പങ്കെടുക്കും.

ഈവര്‍ഷത്തെ ലോംഗ് സര്‍വീസ് അവാര്‍ഡിന് അര്‍ഹരായ മേരിക്കുട്ടി ജോണ്‍, ഏലിയാമ്മ ഒലിപട്ട്, അച്ചാമ്മ കണ്ണമ്പുഴ, ഏലിയാമ്മ ജോര്‍ജ്, സിസിലി ഫിലിപ്പ്, അന്നമ്മ തൃശൂര്‍, സാറാക്കുട്ടി മത്തായി എന്നിവര്‍ മന്ത്രിയില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങും. അതിനു പുറമേ തോട്ടുങ്കല്‍ ഫാമിലി സ്പോണ്‍സര്‍ ചെയ്തിരിക്കുന്ന ഫാ. തോമസ് തോട്ടുങ്കല്‍ മെമ്മോറിയല്‍ ബെനിഫാക്ഷന്‍ അവാര്‍ഡും ജേതാക്കള്‍ക്കു കൈമാറും.

അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വില്യം ഒസ്ലര്‍ ഹെല്‍ത്ത് സിസ്റവുമായി സഹകരിച്ച് നടത്തുന്ന ഡയബെറ്റിക് ഔട്ട്റീച്ച് സെഷന്‍ ഈ ഡിന്നര്‍നൈറ്റിന്റെ പ്രത്യേകതയാണ്. അസോസിയേഷന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒന്റാരിയോയുടെ വിവിധ റീജിയനുകളില്‍നിന്നു വൈസ് പ്രസിഡന്റുമാരായി നിരവധി നഴ്സുമാര്‍ പ്രവര്‍ത്തിച്ചുവരുന്നു.

ആദ്യമായി വീടു വാങ്ങിയ നഴ്സുമാര്‍ക്കുവേണ്ടി കുറഞ്ഞ പലിശനിരക്കില്‍ നോര്‍ത്ത്വുഡ് മോര്‍ട്ട്ഗേജുമായി സഹകരിച്ച് ഭവനവായ്പ തരപ്പെടുത്തുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കൌണ്‍സിലിന്റെ അംഗീകാരമുള്ള കാനഡയിലെ ഏക മലയാളി സ്ഥാപനമായ ലോഗോസ് വേള്‍ഡ് വൈഡ് ഐഇഎല്‍ടിഎസ് സെന്റര്‍ നടത്തുന്ന ബൂത്ത് നിങ്ങള്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്. ജെഎന്‍കെ റിവ്യൂവിന്റെ സഹകരണത്തോടെ അപേക്ഷകര്‍ക്കായി ഒഎസ്സിഇ ട്രെയിനിംഗ് സെഷന്‍ നടത്തുവാനായി തീരുമാനിച്ചിട്ടുണ്ട്. ഡിസ്കൌണ്ട് പാക്കേജിനെപ്പറ്റിയും അറിയുവാന്‍ താത്പര്യമുള്ളവര്‍ സംഘടനയുടെ പിആര്‍ഒയുമായി ബന്ധപ്പെടേണ്ടതാണ്.

ഈ വര്‍ത്തെ ഡിന്നര്‍ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റിന്റെ ഗ്രാന്റ് സ്പോണ്‍സര്‍ ഫെയ്ത്ത് ഫിസിയോ തെറാപ്പി ഇന്‍ക്, 1965 ഇീൃലഹഹല ആഹ്റ, ഡിശ ഇ5, ആൃമാുീി, ഛിമൃേശീ ആണ്. ഡിന്നര്‍നൈറ്റിന്റെ വിജയത്തിനായി എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം അസോസിയേഷന്‍ പിആര്‍ഒ ജിജോ സ്റീഫന്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം