ജൂണിയര്‍, സബ്ജൂണിയര്‍ ഫുട്ബാള്‍: യുവന്റസിനും മാഞ്ചസ്ററിനും ജയം
Tuesday, May 19, 2015 8:20 AM IST
ദമാം: ഫ്രൈഡേ ക്ളബ്ബ് ദമാമിന്റെ ആഭിമുഖ്യത്തില്‍ 32-ാമത് തെക്കേപ്പുറം ഫുട്ബോള്‍ മേളയോടനുബന്ധിച്ചു സംഘടിപ്പിച്ച കുട്ടികളുടെ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ജൂണിയര്‍ വിഭാഗത്തില്‍ യുവന്റ്സിനും സബ്ജൂണിയര്‍ വിഭാഗത്തില്‍ മാഞ്ചസ്ററിനും ജയം.

ജൂണിയര്‍ വിഭാഗം ഫൈനലില്‍ തെക്കേപ്പുറം ബാഴ്സലോണ, തെക്കേപ്പുറം യുവന്റസുമായി ഏറ്റുമുട്ടി. സമനിലയിലായ മല്‍സരം പെനാല്‍റ്റി ഷൂട്ടൌട്ടിലേക്കു കടന്നപ്പോള്‍ യുവന്റസ് വിയജിച്ചു.

സബ്ജൂണിയര്‍ വിഭാഗം മല്‍സരം രക്ഷിതാക്കളായ കാണികള്‍ക്ക് ആവേശവും കൌതുകം നിറഞ്ഞതായി. മഞ്ഞയും നീലയും ജഴ്സിയണിഞ്ഞ പിഞ്ചുകുട്ടികളുടെ മല്‍സരത്തില്‍ തെക്കേപ്പുറം മാഞ്ചസ്ററിന്റെ അബ്ദുള്ള മുജീബ് നേടിയ ഒരു ഗോളിനു തെക്കേപ്പുറം എ സി മിലാനെ തോല്‍പ്പിച്ചു.

ജൂണിയര്‍ സബ്ജൂണിയര്‍ മല്‍സരത്തിലെ മികച്ച കളിക്കാരായി യഥാക്രമം ഫിറാസ് സക്കറിയ, അബ്ദുള്ള മുജീബ് എന്നിവരെ തെരഞ്ഞെടുത്തു. ജേതാക്കള്‍ക്കും റണ്ണേഴ്സിനും മെഡലുകളും ട്രോഫികളും വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം