ഓര്‍മ ധനസഹായം നല്‍കി
Tuesday, May 19, 2015 8:20 AM IST
റഹീമ: ഹ്യദയസ്തംഭനം മൂലം ദമാമില്‍ കഴിഞ്ഞ ഡിസംബറില്‍ മരിച്ച രാജു പരമേശ്വരന്റെ മകളുടെ വിവാഹത്തിനു ഒരു ലക്ഷം രൂപയുടെ സഹായധനം നല്‍കി.

ഓര്‍മയുടെ ഏപ്രിലില്‍ നടന്ന ഏഴാമത് വോളിബോള്‍ ടൂര്‍ണമെന്റിനോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ ഓര്‍മ പ്രസിഡന്റ് അഷ്റഫ് നെയ്തല്ലൂര്‍ ഓര്‍മ രക്ഷാധികാരി ചെറിയാന്‍ തോമസിനു കൈമാറി. വൈസ് പ്രസിഡന്റുമാരായ വേണുഗോപാല്‍, അനില്‍ കെ. നായര്‍, ചാരിറ്റി കണ്‍വീനര്‍ ജയന്‍ മെഴുവേലി, ട്രഷറര്‍ ഉണ്ണി കെ.നായര്‍ കെ.എസ്.എം. പ്രസാദ്, സാജു സി. സെബാസ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.

കൊല്ലം വൌവ്വാകാവ് ചേനപള്ളി ചങ്ങന്‍കുളങ്ങര സ്വദേശിയായിരുന്നു മരിച്ച രാജൂ പരമേശ്വരന്‍.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം