പാര്‍ട്സ് മാര്‍ട്ട് ഉദ്ഘാടനം മേയ് 23ന്
Tuesday, May 19, 2015 8:07 AM IST
ദോഹ: ഓട്ടോമൊബൈല്‍ വിപണനരംഗത്തു കഴിഞ്ഞ ഒന്നര പതിറ്റാണ്ടു കാലത്തെ ശ്രദ്ധേയ സാന്നിധ്യമായ പാര്‍ട്സ് ലാന്‍ഡ് ഗ്രൂപ്പിന്റെ പുതിയ സംരംഭമായ പാര്ട്സ് മാര്‍ട്ട് മേയ് 23നു (ശനി) ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സ്ട്രീറ്റ് 29ല്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഇതിന്റെ ഉദ്ഘാടനം ഷെയ്ഖ് ജാസിം ബിന്‍ ഥാമിര്‍ ഈസ ഥാമിര്‍ അല്‍ഥാനി നിര്‍വഹിക്കും.

ജപ്പാന്‍, കൊറിയന്‍ നിര്‍മിത വാഹനങ്ങളുടെ എല്ലാ പാര്‍ട്സുകളും മിതമായ നിരക്കില്‍ ലഭ്യമാകുന്ന പാര്‍ട്സ് മാര്‍ട്സ് ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങളാണ് നല്‍കുക. എല്ലാത്തരം ഓട്ടോമൊബൈല്‍ പാര്‍ട്ടുകളും ബാറ്ററികളും ലൂബ്രിക്കന്റ്സും ഒരേ കുടക്കീഴില്‍ ലഭ്യമാക്കുന്ന പാര്‍ട്സ് മാര്‍ട്ട് വക്കാലത്ത് സ്ട്രീറ്റിലാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. മെക്കാനിക്കല്‍ പാര്‍ട്സ്, എന്‍ജിന്‍ പാര്‍ട്സ്, സസ്പെന്‍ഷന്‍ പാര്‍ട്സ്, ബോഡി പാര്‍ട്സ്, റേഡിയേറ്റേറുകള്‍, വാഹനങ്ങളുടെ ലൈറ്റുകള്‍ മുതലായവയും പാര്‍ട്സ് മാര്‍ട്ടിന്റെ പ്രത്യേകതയായിരിക്കും.

മേല്‍ത്തരം സ്പോര്‍ട്സ് ഉപകരണങ്ങളുടെ വിപണനരംഗത്ത് പേരെടുത്ത സ്പോര്‍ട് വെല്ലിന്റെ സഹോദര സ്ഥാപനമാണു പാര്‍ട്സ് മാര്‍ട്ട്.

വാര്‍ത്താസമ്മേളനത്തില്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് മുസ്തഫ, ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ മുഹമ്മദ് ശാമില്‍, സെയില്‍സ് മാനേജര്‍ മുഹമ്മദ് റാഫി, ഷോറും മാനേജര്‍ അമീര്‍, മീഡിയ പ്ളസ് സിഇഒ അമാനുള്ള വടക്കാങ്ങര എന്നിവര്‍ പങ്കെടുത്തു.